Chapter Title : തുളസിദളം 8 [ശ്രീക്കുട്ടൻ]
മനസ്സിൽ കൂട്ടിയതാ ഞാൻ ഒരു നെരിപ്പോട്,
അതിന് ദൈവമായിട്ട് എനിക്ക് ഒരു വഴി തുറന്ന് തന്നു,.. അറിയണ്ടേ നെനക്ക് അതെന്താണെന്ന്…?”
അവൻ അവളോട് ചോദിച്ചു
ശില്പ സംശയത്തോടെ അവനെ ഉറ്റു നോക്കി
വിവേക് തന്റെ ഫോൺ കയ്യിലെടുത്ത് ഒരു സൗണ്ട് റെക്കോർഡിങ് അവളെ കേൾപ്പിച്ചു,
മൂന്നുപേരുടെ ആത്മഹത്യാ സന്ദേശമായിരുന്നു അത്, അതിൽ രാജേന്ദ്രന്റെയും സുരേഷിന്റെയും മഹിയുടെയും പേരുകൾ വ്യക്തമായി പറയുന്നുണ്ട്,
അത് കേട്ട് ശിൽപയുടെ നെഞ്ചിൽ ഒരു വെള്ളിടി വെട്ടി
“ഇപ്പൊ മനസ്സിലായോ… നിന്റെ തന്തയെ തകർക്കാനുള്ള എന്റെ വജ്രായുധം…”
ശില്പ ഭയത്തോടെ വിവേകിനെ നോക്കി
“ഇതാരുടെ ശബ്ദമാണെന്ന് മനസ്സിലായോ…? ഇല്ല അല്ലേ…? എന്നാ കേട്ടോ… ഒരു കഥ പറഞ്ഞു തരാം…
രണ്ട് ഇണപിരിയാത്ത രണ്ട് കൂട്ടുകാരുണ്ടായിരുന്നു, ഒരാൾ മറ്റൊരാൾക്ക് വേണ്ടി ജീവൻ പോലും കൊടുക്കും, ഓർമവച്ച കാലം മുതൽ അവരോരുമിച്ചായിരുന്നു, അതിലൊരാളുടെ പെങ്ങൾ അവർ രണ്ടുപേർക്കും പെങ്ങളായി, ജീവനായി... അവർ വളർന്നു, കൂട്ടുകാരിൽ ഒരാൾ നന്നായി പഠിക്കുന്ന കൂട്ടത്തിലായിരുന്നു എന്നാൽ അവന്റെ പ്രാരാബ്ദം അവന് തുടർന്ന് പഠിക്കാനുള്ള വഴി അടച്ചു, പക്ഷേ എല്ലാവരെയും അമ്പരപ്പിച്ചുകൊണ്ട് അവന്റെ കുഞ്ഞുപെങ്ങൾ അവളുടെ പഠനം ഉപേക്ഷിച് ജോലിക്കിറങ്ങുന്നു, എല്ലാവരും ഒരുപാട് പറഞ്ഞു നോക്കി, അവൾ കേട്ടില്ല, തന്റെ പ്രീയപ്പെട്ട ഏട്ടന് വേണ്ടി, അവനെ പഠിപ്പിക്കാൻ വേണ്ടി അവൾ പഠനം ഉപേക്ഷിച്ചിറങ്ങി, വീടിന്റെ ആധാരം ബാങ്കിൽ ഇട് കൊടുത്ത് ലോൺ എടുക്കാനുള്ള ശ്രമങ്ങളെല്ലാം മുന്നാധാരത്തിലെ പിശക് പറഞ്ഞ് തടയപ്പെട്ടു, ഒടുവിൽ അവൾ ആ ആധാരം നാട്ടിലെ ഒരു കൊള്ളപലിശക്കാരന് പണയം വച്ചു പണം വാങ്ങി, അവൾ ചെയ്യാവുന്ന പണി മുഴുവനും രാവും
💬 Comments
View all comments