0%

Chapter Title : തുളസിദളം 8 [ശ്രീക്കുട്ടൻ]

Author : Kambikathakal Read All Parts 1.5K

പകലും ഇല്ലാതെ ചെയ്ത് കടം വീട്ടിക്കൊണ്ടിരുന്നു, ആരുടെയും സഹായം അവൾ സ്വീകരിച്ചില്ല, അവസാനം കടം വീട്ടികഴിഞ്ഞു ആധാരത്തിനായി ചെന്ന അവളെ ആ കൊള്ളപലിശക്കാരനും അവന്റെ രണ്ട് കൂട്ടുകാരും ചേർന്ന് ചവച്ചു തുപ്പി, സ്വന്തം മോളുടെ പ്രായം പോലുമില്ലാത്ത ആ കുട്ടിയെ അവന്മാർ കടിച്ചു കുടഞ്ഞു, ജീവിതവും മാനവും നഷ്ടപ്പെട്ട അവളും അവളുടെ അച്ഛനും അമ്മയും ആത്മഹത്യ ചെയ്തു, അതറിഞ്ഞ ആ സഹോദരൻ തകർന്നുപോയി, ആ പെൺകുട്ടിക്ക് നീതി കിട്ടാൻ അവൻ പോലീസ് സ്റ്റേഷനിലും രാഷ്ട്രീയക്കാരുടെ ഓഫീസുകളിലും കയറിയിറങ്ങി, എങ്ങു നിന്നും അവന് നീതി കിട്ടിയില്ല, അവനോടൊപ്പം ഏതിനും കൂടെ നിന്ന അവന്റെ കൂട്ടുകാരനെ ആ പലിശക്കാരനും കൂട്ടുകാരും ചേർന്ന് കള്ളക്കേസിൽ കുടുക്കി, ആ കൂട്ടുകാരനെ ആ പലിശക്കാരന്റെ മകൾ അവനെ പ്രേമിക്കുന്നു എന്ന് നടിച്ചു അവനെ ചതിച്ചു, അവനെ സ്ത്രീലമ്പടനാക്കി, നാട്ടിൽ നിൽക്കാൻ വയ്യാതായപ്പോൾ അവൻ ഈ നാട് വിട്ടു പോകേണ്ടി വന്നു, അവന്റെ കൂട്ടുകാരനെ പോലും കളഞ്ഞ്… അതോടെ ആ സഹോദരൻ തകർന്നു, തന്റെ കുഞ്ഞുപെങ്ങൾ മരിച്ച ശേഷവും ഇല്ലാവചനങ്ങൾ പറഞ്ഞുണ്ടാക്കി രസിച്ചു ഈ നാട്ടുകാർ, ഇപ്പൊ അവൻ മുഴു ഭ്രാന്തനായി ഭ്രാന്തശുപത്രിയിൽ കിടപ്പുണ്ട്…”

വിവേക് ഒന്ന് നിർത്തി കണ്ണ് തുടച്ചു, എല്ലാം കേട്ട് തലകുനിച്ചിരിക്കുന്ന ശില്പയെ നോക്കി പുച്ഛച്ചിരി ചിരിച്ചു

“പക്ഷേ ദൈവം, അവളുടെ കൂടെയായിരുന്നു, മരിക്കും മുന്നേ അവൾ അയച്ച ആത്മഹത്യാ സന്ദേശം ആ കൂട്ടുകാരന് കിട്ടി… എല്ലാത്തിനോടും പകരം ചോദിക്കാൻ അവൻ തിരികെ വന്നു…”

അവൻ വല്ലാത്ത ഭാവത്തോടെ പറഞ്ഞ് നിർത്തി

“ആ സഹോദരൻ ആരാന്നറിയോ…? എന്റെ ശരത്… ആ സഹോദരി

💬 Comments

View all comments