Chapter Title : തുളസിദളം 8 [ശ്രീക്കുട്ടൻ]
അരികിലേക്ക് വിളിച്ചു
അവൾ ഭയത്തോടെ അദ്ദേഹത്തിനരികിലേക്ക് നടന്നു,
അവളെടുത്ത് വരുന്നവരെ തിരുമേനി അവളെത്തന്നെ ഉറ്റുനോക്കിയിരുന്നു,
“കുട്ടി ഈ തറവാട്ടിലെ അംഗം തന്നല്ലേ…”
അദ്ദേഹം പുഞ്ചിരി വിടാതെ ചോദിച്ചു
അവൾ ഭയത്തോടെ തലയാട്ടി,
“കുട്ടി കളത്തിന് മുന്നിലിരിക്കു…”
അദ്ദേഹം പറഞ്ഞു
വൃന്ദ തൊഴുകയ്യോടെ കളത്തിന് മുന്നിലിരുന്നു,
“ഈ കുട്ടിയുടെ ജാതകം കാണിക്കു…”
അവിടെനിന്ന വിശ്വനാഥനോടായി പറഞ്ഞു
വിശ്വനാഥൻ തിരിഞ്ഞ് നളിനിയെ നോക്കി
പെട്ടെന്ന് അവിടെയുണ്ടായിരുന്ന ശോഭ തന്റെ ബാഗിൽ പരതി വൃന്ദയുടെ ജാതകം നളിനിയുടെ കയ്യിലേൽപ്പിച്ചു, അത് കണ്ട രാജേന്ദ്രന്റെ നെഞ്ചിലൂടെ ഒരു കൊള്ളിയാൻ മിന്നി
നളിനിയുടെ കയ്യിൽനിന്നും വിശ്വനാഥൻ ആ ജാതകം തിരുമേനിക്ക് കൈമാറി,
അദ്ദേഹം ആ ജാതകത്തിലൂടെ ദൃഷ്ടി പായിച്ചു, അദ്ദേഹത്തിന്റെ നെറ്റി ചുളിഞ്ഞു,
“ഈ കുട്ടീടെ ജനന സമയോം ജനന തീയതീം എന്താ…?”
അദ്ദേഹം ചോദിച്ചു
അടുത്തുണ്ടായിരുന്ന നളിനി സമയം പറഞ്ഞുകൊടുത്തു
തിരുമേനി പഞ്ചാഗം നോക്കി, എന്തെക്കെയോ കൂട്ടലും കിഴിക്കലും നടത്തി, അദ്ദേഹത്തിന്റെ ചുണ്ടിൽ ഒരു പുഞ്ചിരി വിരിഞ്ഞു, അദ്ദേഹം വൃന്ദയെ നോക്കി
“ഭാഗ്യവതി…!! സൗഭാഗ്യവതി…!! സുകൃതം ചെയ്ത ജന്മം…”
അദ്ദേഹം ആശ്ചര്യത്തോടെ പറഞ്ഞു, എല്ലാവരും അദ്ദേഹത്തെ ഉറ്റുനോക്കിയിരുന്നു
“തിരുമേനി പറയുന്നത്…?”
വിശ്വനാഥൻ ചോദിച്ചു
“അപൂർവങ്ങളിൽ അപൂർവമായ ജാതകമാണ് ഈ കുട്ടിക്ക്… ഇവൾ ഉള്ളിടത്ത് ഐശ്വര്യവും സമൃധിയും കളിയാടും… അതുപോലെ കാവിലമ്മയ്ക്ക് ഏറ്റോം പ്രീയപ്പെട്ടവൾ എന്ന് ഫലം… ഈ കുട്ടിയുടെ മാതൃസ്ഥാനത്ത് ദേവടം കാവിലമ്മയാണ് കാണുന്നത്… ഈ തറവാടിന് ഉണ്ടായ ദോഷങ്ങളെല്ലാം ഈ കുട്ടി ഇവിടെ വസിക്കുന്നതുകൊണ്ട് ഒഴിഞ്ഞു പോയി… അത്ര നല്ല ജാതകമാണ് ഈ കുട്ടിയുടേത്… ഈ കുട്ടി വസിക്കുന്ന മരുഭൂമിയിൽ ആണെങ്കിൽപോലും
💬 Comments
View all comments