Chapter Title : തുളസിദളം 8 [ശ്രീക്കുട്ടൻ]
നിന്റെ തന്തേടേം തള്ളേടേം ആ നിന്റെ മുത്തശ്ശൻറേം മുത്തശ്ശിടേം വിധി തന്നാ നിനക്കും…”
വൃന്ദ അമ്പരപ്പോടെ അയാളെ നോക്കി
“മനസ്സിലായില്ലേ…? എല്ലാത്തിനേം കൊല്ലാൻ ഏൽപ്പിച്ചത് ഞാനാ… നിന്റെ അമ്മയുണ്ടല്ലോ മീനാക്ഷി… ഞാനവളെ പണ്ടേ നോട്ടമിട്ടതാ… നളിനിയെ കെട്ടുമ്പോഴും എന്റെ മനസ്സിൽ ദേവടത്തെ മുഴുവൻ സ്വത്തുക്കളും മീനാക്ഷിയും ആയിരുന്നു… ഒരിക്കൽ ഞാനൊന്ന് ഒതുക്കിപ്പിടിച്ചതാ അവളെ… അപ്പൊ നിന്റെ തന്ത… അവൻ എന്നെ തല്ലി കൊല്ലാറാക്കി… വീണ്ടും ഞാൻ പദ്ധതിയിടുമ്പോഴേക്കും അവൻ അവളെ വിളിച്ചിറക്കി കല്യാണം കഴിച്ചു…
നിന്റെ മുത്തശ്ശനെ പറഞ്ഞു തിരിച്ചു രണ്ടിനേം ഞാൻ വീട്ടീന്ന് പുറത്താക്കി… സ്വത്തെല്ലാം എന്റേതാണെന്ന് കരുതി ഞാൻ കാത്തിരുന്നു, വർഷങ്ങൾ കഴിഞ്ഞപ്പോ കിഴട്ട്കിളവന് ഇളയ മോളോട് സ്നേഹം… രണ്ടിനേം തിരിച്ചു വിളിക്കാൻ മോഹം തുടങ്ങിയപ്പോ ഞാനാ നിന്റെ തന്തേം തള്ളേം തീർത്തത്… ഒരു തെളിവുപോലും ഇല്ലാതാക്കി ഞാൻ…”
വൃന്ദ അമ്പരപ്പോടെ അയാളെ നോക്കിനിന്നു
“പിന്നേ ഓരോ അവസരം കിട്ടിയപ്പോ കിഴവനേം പിന്നേ ആ കിഴവിയേം തീർത്ത് ഞാൻ… അപ്പോഴാണ് അയാളുടെ അമ്മേനെ കെട്ടിക്കാനായിട്ട് ഒരു വില്പത്രം… ആധായമുള്ളതെല്ലാം ഇളയ മോൾക്ക് എഴുതി വച്ചിരിക്കുന്നു, നിനക്ക് പ്രായപൂർത്തിയാകുമ്പോൾ നിനക്ക്… ഇപ്പൊ നിന്നെ ഞാൻ ഇല്ലാതാക്കിയില്ലങ്കിൽ എല്ലാം കൈ വിട്ട് പോകും… എനിക്ക് വേണം ഈ കാണുന്നതെല്ലാം… അതിന് നീയും നിന്റെ അനിയനും ഇല്ലാതാകണം…”
എല്ലാം കേട്ട് വൃന്ദയുടെ കണ്ണുകളിൽ നിന്നും കണ്ണുനീർ ധാരയായി ഒഴുകി, അവൾക്ക് ഒരു മരവിപ്പായിരുന്നു
“നീ പേടിക്കണ്ട നിന്നെ ഇവർ മഹിക്കും സുരേശനും കൊടുക്കും, അവർ നിന്നെ നല്ലപോലെ ആസ്വദിക്കും മടുക്കുംവരെ… പിന്നേ ഏതെങ്കിലും വേശ്യാലയത്തിൽ, ശിഷ്ടജീവിതം സുഖം…”
അയാൾ ക്രൂരമായ ചിരിയോടെ പറഞ്ഞു നിർത്തി
“ഇനി കൊണ്ട് പൊയ്ക്കോ… ഒച്ചയുണ്ടാക്കരുത്…”
അയാൾ കാളിയനോടും കൂട്ടരോടും പറഞ്ഞു,
കാളിയൻ പോക്കറ്റിൽ നിന്നും ഒരു സിറിഞ്ചും ഒരു ആംബ്യുളും എടുത്ത് സിറിഞ്ചിൽ മരുന്ന് നിറച്ച് കുതറിക്കൊണ്ടിരുന്ന വൃന്ദയുടെ കയ്യിലേക്ക് കുത്തിയിറക്കി, അല്പനേരത്തിനുള്ളിൽ അവളുടെ കണ്ണുകൾ അടഞ്ഞു വന്നു അവൾ കുഴഞ്ഞു, കൂട്ടത്തിലുണ്ടായിരുന്ന ഒരാൾ അവളെയെടുത്ത് തോളിലേക്കിട്ട് പുറത്തേക്ക് നടന്നു, എല്ലാവരും പോകുന്നത് നോക്കി ശില്പയും രാജേന്ദ്രനും വിജയചിരിയോടെ അൽപനേരം നോക്കി നിന്നു പിന്നീട്
💬 Comments
View all comments