0%

Chapter Title : തുളസിദളം 8 [ശ്രീക്കുട്ടൻ]

Author : Kambikathakal Read All Parts 1.5K

നന്ദനെ നോക്കി ചിരിച്ചുകൊണ്ട് അരികിലേക്ക് ചെന്നു,

“നന്ദൻ കുറച്ചായോ…?”

വിവേക് ചരിച്ചുകൊണ്ട് ചോദിച്ചു

“ഇല്ല എത്തിയതേയുള്ളു…”

വിവേക് മുന്നിലുള്ള കസേര വലിച്ചിട്ടിരുന്നു,

കുറച്ചുനേരം രണ്ടുപേർക്കുമിടയിൽ ഒരു നിശബ്ദത നിറഞ്ഞു

“വിവേക്… ഞാൻ തന്നോട് കുറച്ച് കാര്യങ്ങൾ ചോദിക്കാനും മറ്റുമാണ് കാണണം എന്ന് പറഞ്ഞത്…”

നന്ദൻ തന്നെ മൗനം വെടിഞ്ഞു

എന്താ കാര്യം എന്നപോലെ വിവേക് നെറ്റി ചുളിച്ച് അവനെ നോക്കി,

നന്ദൻ പതിയെ ഓരോ കാര്യങ്ങളായി പതിയെ സംസാരിച്ചുതുടങ്ങി, ഇതുവരെ നടന്ന കാര്യങ്ങളെല്ലാം വിവേകിനോട് പറയുമ്പോൾ വിവേക് ഗൗരവത്തോടെ അവന്റെ മുഖത്തേക്ക് തന്നെ മിഴികളൂന്നിയിരുന്നു,

എല്ലാം പറഞ്ഞുകഴിഞ്ഞു നന്ദൻ അവന്റെ മുഖത്തേക്ക് നോക്കി,

“വിവേക് എന്റെ മനസ്സിപ്പോ എന്റെ കൺട്രോളിലല്ല, ചെയ്തതെല്ലാം തെറ്റായിപ്പോയി എന്നൊരു തോന്നൽ… തന്റെ വാക്കുകളിലാണ് എന്റെ ജീവിതം തന്നെ… എന്തായാലും താനെന്നോട് സത്യം മാത്രേ പറയാവൂ…”

നന്ദൻ അവനോട് പറഞ്ഞു,

“താനറിഞ്ഞത് സത്യമല്ലായെന്ന് തെളിഞ്ഞാൽ എന്താ തന്റെ അടുത്ത പ്ലാൻ…?”

വിവേക് നന്ദനോട് ചോദിച്ചു

“അങ്ങനെ സംഭവിച്ചാൽ… എനിക്കെന്റെ തെറ്റ് തിരുത്തണം… വൃന്ദയെ നന്ദന്റെ പെണ്ണായി ശ്രീനന്ദനത്ത് കൈപിടിച്ച് കയറ്റണം… അവളെ ഒരു രാജകുമാരിയെപ്പോലെ നോക്കണം…”

നന്ദൻ പറഞ്ഞു

അത് കേട്ട് വിവേക് ഒന്ന് ചിരിച്ചു

“വൈകിപ്പോയി നന്ദൻ… ഒരുപാട് വൈകിപ്പോയി… അവളിന്ന് മറ്റൊരുത്തന് സ്വന്തമാണ്… അവളുടെ ജീവനും ജീവിതവുമെല്ലാം അവനാണ്…. അവനും അവളെ ജീവനെക്കാളേറെ സ്നേഹിക്കുന്നു… ഞാൻ മനസ്സിലാക്കിയടത്തോളം തനിക്ക് അവളോട് ഒരു പ്രണയവും ഉണ്ടായിരുന്നില്ല… ഉണ്ടായിരുന്നെങ്കിൽ താനൊരിക്കലും അവളെ തള്ളി പറയില്ലായിരുന്നു… ആരെങ്കിലും എന്തെങ്കിലും പറയുന്നത് കേട്ട് അവളെ സംശയിക്കില്ലായിരുന്നു… ആ കുട്ടി ആ നരകത്തിൽ കിടന്ന് അനുഭവിച്ചത് എന്തായിരുന്നുവെന്ന്

💬 Comments

View all comments