0%

Chapter Title : തുളസിദളം 8 [ശ്രീക്കുട്ടൻ]

Author : Kambikathakal Read All Parts 1.6K

എനിക്കറിയാം… പിന്നേ… താൻ പറഞ്ഞപോലെ ദേവടത്തെ ഒരു മുറിയിൽ നിന്നും ഒരു വല്ലാത്ത സമയത്ത് ഒരു പെൺകുട്ടിയോടൊപ്പം ഞാൻ ഉണ്ടായിരുന്നു… പക്ഷേ അത് ഒരിക്കലും ഉണ്ണിയല്ല… അത് ശില്പയായിരുന്നു…”

നന്ദൻ ഞെട്ടലോടെ കേട്ടിരുന്നു

“അതേ നന്ദൻ… ഞാനും ശില്പയും തമ്മിൽ ഇഷ്ടത്തിലായിരുന്നു… അവൾക്ക് വേണ്ടി മരിക്കാൻ പോലും തയ്യാറായിരുന്നു ഞാൻ, ഒരിക്കൽ എന്റെ ബുദ്ധിമോശം കൊണ്ട് ശില്പ വിളിച്ചിട്ട് ഞാൻ അവളുടെ അടുത്ത് ദേവടത്ത് ചെന്നു… അത് കണ്ടുപിടിച്ച അവളുടെ അച്ഛൻ എന്നെ പൊതിരെ തല്ലുമ്പോഴും, ഞാൻ അവൾക്ക് വേണ്ടി അതെല്ലാം സഹിച്ചു… പിന്നീട് അവളുടെ അച്ഛന്റെ ഗുണ്ടകൾ എന്നെ തല്ലി അവശനാക്കിയപ്പോൾ പിന്നേ നാട്ടിൽ നിക്കാൻ കഴിയാതെ രാജ്യം വിടുമ്പോൾ… അറിഞ്ഞിരുന്നില്ല ശില്പക്ക് എല്ലാമൊരു നേരമ്പോക്കായിരുന്നു എന്ന്… താൻ വിശ്വസിക്കണം ഞാനീപ്പറയുന്നതെല്ലാം സത്യമാണ്… ഉണ്ണിമോളേ എന്റെ ഒരു സഹോദരിയായല്ലാതെ ഞാൻ കണ്ടിട്ടില്ല…”

വിവേക് പറഞ്ഞു നിർത്തിക്കൊണ്ട് ഫോൺ എടുത്ത് നമ്പർ ഡയൽ ചെയ്ത് ലൗഡ്സ്പീക്കറിൽ ഇട്ടു

“ഹലോ… എന്താ മോനേ…?”

ഫോണിലൂടെ കേശു നായരുടെ ശബ്ദം പുറത്ത് വന്നു, നന്ദൻ ശ്രദ്ധയോടെ അത് കാതോർത്തു

“അച്ഛനോട് ഞാനൊരു കാര്യം ചോദിക്കാനാണ് വിളിച്ചത്…”

വിവേക് ഗൗരവത്തോടെ മുഖവുരയിട്ടു

“എന്താ മോനേ കാര്യം…?”

“എന്നെങ്കിലും അച്ഛനെ അന്വേഷിച്ച് ദേവടത്തെ ശില്പയെ കെട്ടാൻ പോകുന്ന പയ്യൻ വന്നിരുന്നോ…?”

ഒരു നിമിഷം അപ്പുറം നിശബ്ദമായി

“ഇ… ഇല്ലല്ലോ…”

കേശുനായർ ഒന്ന് വിക്കി

“അച്ഛൻ നുണപറയാൻ നിൽക്കണ്ട… എല്ലാം അറിഞ്ഞിട്ടാണ് ഞാൻ വിളിക്കുന്നത്…”

വിവേക് ദേഷ്യത്തോടെ ഒച്ചയെടുത്തു

“മോനേ… ഞാൻ… ആ ശില്പ കുഞ്ഞ് വന്ന് പറഞ്ഞ് ഒരു അമ്പയിനായിരം രൂപ തന്നപ്പോ…”

💬 Comments

View all comments