0%

Chapter Title : തുളസിദളം 8 [ശ്രീക്കുട്ടൻ]

Author : Kambikathakal Read All Parts 1.5K

അവൾ കൈകൾ കൊണ്ട് മുഖം പൊത്തി കുനിഞ്ഞിരുന്നു,

“ദേ ഉണ്ണിക്കുട്ടാ നോക്കിയേ എന്ത് ഭംഗിയാന്ന്…”

രുദ്ര് അവളോട് പറഞ്ഞു, അപ്പോഴാണ് തന്റെ വയറിപ്പോഴും നഗ്നമാണെന്ന് അവളാലോചിച്ചത്, പെട്ടെന്ന് ദവാണികൊണ്ട് അവൾ ദേഹം മറച്ചു,

“ഹാ… കളഞ്ഞല്ലോ… ഞാനതിന്റെ ഭംഗി നല്ലപോലെ കണ്ടില്ല… നോക്കട്ടെ ഉണ്ണിക്കുട്ടാ…”

രുദ്ര് അവളെ ചേർത്തുപിടിച്ചുകൊണ്ട് പറഞ്ഞു

“അയ്യടാ… ഇനി കാണണോങ്കി, ഒരു താലി പണിഞ്ഞു എന്റെ കഴുത്തിൽ കെട്ടി താ… അപ്പൊ കാണാം…”

വൃന്ദ അവന്റെ കവിളിൽ പിടിച്ച് ആട്ടിക്കൊണ്ട് പറഞ്ഞു

“എന്നാലും…”

രുദ്ര് നിരാശയോടെ പറഞ്ഞു

“ഒരേന്നാലുമില്ല… എന്റെ പൊന്നുമോൻ പോയി കിടന്നുറങ്ങ്…”

അവൾ ചിരിയോടെ പറഞ്ഞുകൊണ്ട് എഴുന്നേറ്റു, അതേ നിമിഷം രുദ്ര് അവളുടെ കയ്യിൽ പിടിച്ച് വലിച്ച് അവന്റെ മടിയിലേക്കിട്ടു,

വൃന്ദ ഒന്ന് ഞെട്ടി അവന്റെ മുഖത്തേക്ക് നോക്കി

“അങ്ങനങ്ങു പോയാലോ… എനിക്ക് തരാറുള്ളത് തന്നിട്ട് പോ…”

അവൻ വല്ലാത്ത ഭാവത്തിൽ പറഞ്ഞു

“അപ്പൊ ഇത്തിരി മുന്നേ കിട്ടിയതോ…?”

അവൾ കണ്ണ് കൂർപ്പിച്ച് നോക്കികൊണ്ട് പറഞ്ഞു

“അത് ബോണസ്… ഇപ്പൊ പതിവ് താ പെണ്ണേ…”

അവൻ കൊഞ്ചിക്കൊണ്ട് പറഞ്ഞു, വൃന്ദ ചുണ്ടിലെ പുഞ്ചിരിയോടെ അവനെ നോക്കി, പതിയെ കൈ കൊണ്ട് അവന്റെ കവിളിൽ ഒന്ന് തഴുകി, കുറ്റിരോമം കൈകളിൽ തടയുന്നതിന്റെ കിരുകിരുപ്പ് കേട്ടു, അവൾ പതിയെ അവന്റെ കണ്ണുകൾ കൈ കൊണ്ട് പൊത്തി, രുദ്ര് പതിയെ അവന്റെ കണ്ണുകൾ അടച്ചു, വൃന്ദ അവന്റെ ചുണ്ടുകളിലേക്ക് അവളുടെ ചുണ്ടുകൾ അടുപ്പിച്ചു, അവന്റെ ചുണ്ടുകൾ അവൾ പതിയെ നുണഞ്ഞു, അവൻ അവളെ ഒന്നുകൂടി ദേഹത്തേക്കടുപ്പിച്ചു, ചുണ്ടുകൾ മത്സരിച്ചു നുകർന്ന് പിന്നീടത് നാവുകൾ ഏറ്റെടുത്തു,

💬 Comments

View all comments