Chapter Title : തുളസിദളം 8 [ശ്രീക്കുട്ടൻ]
കയറി വന്ന് വൃന്ദയെ പിറകിൽ നിന്നും കെട്ടിപ്പിടിച്ച് അവളുടെ പുറം കഴുത്തിൽ ഉമ്മ വച്ചു, പെട്ടന്നായതുകൊണ്ട് വൃന്ദ ഞെട്ടി നിലവിളിക്കാൻ ഒരുങ്ങിയതും രുദ്ര് അവളുടെ വായ പൊത്തിപ്പിടിച്ചു,
“നിലവിളിക്കല്ലെടി പെണ്ണേ… ഇത് ഞാനാ…”
അവളുടെ കാതിൽ പതിയെ പറഞ്ഞുകൊണ്ട് അവളെ വലിച്ച് കലവറയ്ക്ക് അകത്തേക്ക് കയറ്റി,
വൃന്ദ പരിഭ്രാമത്തോടെ ചുറ്റും നോക്കി
“എന്താ കാണിക്കണേ, പ്ലീസ് ഒന്നുറങ്ങി പോ… ഞാൻ തൊഴാം… ന്റെ കാവിലമ്മേ ആരേലും കണ്ടാ, ഞാൻ പിന്നേ ചത്താ മതി…”
അവൾ അവനെ പുറത്തേക്ക് തള്ളിക്കൊണ്ട് പരിഭ്രാമത്തോടെ പറഞ്ഞു
“അതിനെല്ലാരും ഉമ്മറത്തിരുന്ന് സംസാരിക്കുവാ… അതല്ലേ ഞാൻ ഇങ്ങോട്ട് വന്നത്…”
അവൻ പറഞ്ഞു
“ദേ… കളിക്കാണ്ട് പോയെ… ആരേലും വരും…”
അവൾ പരിഭ്രാന്തിയോടെ പറഞ്ഞു
അവൻ പുഞ്ചിരിയോടെ അവളുടെ ചെയ്തികൾ നോക്കി നിന്നു
“എനിക്കൊരു തക്കാളി തിന്നാനൊരു മോഹം… അതിനാ ഞാൻ വന്നത് അല്ലാതെ നിന്നെ കാണാനല്ല…”
അവൻ മുഖം വീർപ്പിച്ച് പറഞ്ഞു
അവന്റെ മുഖം കണ്ട് വൃന്ദയ്ക്ക് ചിരി വന്നു,
“എന്നിട്ട് തക്കാളി കിട്ടിയോ…?”
അവൾ പുഞ്ചിരിയോടെ ചോദിച്ചു
“ഇല്ല… തക്കാളി തിന്നാൻ സമ്മതിക്കണ്ടേ…”
അവൻ പതിയെ പറഞ്ഞു
“എന്നാ തിന്നോ…”
അവന്റെ നീലക്കണ്ണുകളിൽ നോക്കികൊണ്ട് അവൾ ആർദ്രമായി പറഞ്ഞു,
“തിന്നട്ടെ…”
അവളെ അവനോട് ചേർത്തുകൊണ്ട് പറഞ്ഞു
“മ്”
അവളുടെ സ്വരം ആർദ്രമായിരുന്നു
അവൻ പതിയെ അവളുടെ കവിളിൽ ചുംബിച്ചു, പിന്നീട് ആ തുടുത്ത കവിളുകളിൽ പതിയെ കടിച്ചു… വൃന്ദ ഒരു നിമിഷം ആ ചെയ്തികളിൽ ലയിച്ചു നിന്നു, അവന്റെ ചുണ്ടുകൾ പതിയെ താഴെക്കിഴഞ്ഞു അവളുടെ ചുണ്ടുകൾ സ്വന്തമാക്കി, അവളുടെ കൈകൾ അവന്റെ ഷർട്ടിൽ പിടിച്ചു മുറുക്കി, എത്രനേരം അങ്ങനെ നിന്നെന്നറിയില്ല, ഒരു ശബ്ദം കേട്ട് ശ്രദ്ധിക്കുമ്പോഴാണ് കണ്ണ് തള്ളി വായ തുറന്ന് അവരെ നോക്കി നിൽക്കുന്ന ഭൈരവിനെ കാണുന്നത്,
“യ്യോ… ന്റെ കാവിലമ്മേ…”
എന്ന് വിളിച്ചുകൊണ്ടു വൃന്ദ ചമ്മലോടെ രുദ്രിന്റെ പിന്നിലൊളിച്ചു,
രുദ്ര് അവനെ നോക്കി നന്നായൊന്ന് ഇളിച്ചു,
“ന്തോന്നാടാ ഇത്…”
ചളിപ്പോടെ ഭൈരവ് ചോദിച്ചു
“അത് ഉണ്ണിക്കുട്ടന്റെ കണ്ണില് പൊടി വീണപ്പോ… ഞാനത് എടുക്കാൻ… വായിലൂടെ ഊതി…”
രുദ്ര് വാക്കുകൾ തപ്പിപെറുക്കി
“സ്സ്…ഹാ…”
💬 Comments
View all comments