Chapter Title : തുളസിദളം 8 [ശ്രീക്കുട്ടൻ]
വൃന്ദ നാണത്തോടെ പറഞ്ഞു
“നീയിങ്ങനെ നാണിക്കല്ലേ പെണ്ണേ… ഈ നാണം എന്റെ കണ്ട്രോൾ കളയും…”
വൃന്ദയെ ഒന്നുകൂടി മടിയിലേക്കമർത്തി രുദ്ര് പറഞ്ഞു
“അയ്യേ… വഷളൻ…”
അവൾ പറഞ്ഞുകൊണ്ട് അവന്റെ കഴുത്തിലേക്ക് അവൾ മുഖം ഒളിപ്പിച്ചു,
അവളുടെ നിശ്വാസം അവന്റെ കഴുത്തിൽ അറിഞ്ഞതും അവന്റെ പുരുഷത്തം ഒന്നുകൂടി ദൃഢമായി
“നമുക്ക് പോകാം… ഇല്ലെ ശരിയാവില്ല…”
അവൻ പറഞ്ഞുകൊണ്ട് അവളെ കയ്യിൽ കോരിയെടുത്തുകൊണ്ട് എഴുന്നേറ്റു, വൃന്ദ അവന്റെ കഴുത്തിൽ കൈ ചുറ്റിക്കൊണ്ട് പുഞ്ചിരിയോടെ ആ നീലക്കണ്ണുകളിൽ നോക്കി കിടന്നു,
അവൻ അവളുമായി തറവാട്ടിലേക്ക് നടന്നു.
••❀••
പകൽ രുദ്രിന് വൃന്ദയെ കാണാൻ തന്നെ കിട്ടില്ല, എങ്കിലും തമ്മിൽ കാണുമ്പോൾ അവന്റെ കണ്ണുകളിൽ നിറയുന്ന കുസൃതിയും ചുണ്ടിലെ പുഞ്ചിരിയും, അവളിൽ നാണത്തിന്റെ മുള പൊട്ടിക്കുമായിരുന്നു, അന്ന് ലത എന്തോ അത്യാവശ്യമായതുകൊണ്ട് ജോലിക്ക് വന്നില്ല, വൃന്ദ അടുക്കളയിൽ നിൽക്കുമ്പോൾ, രുദ്ര് പെട്ടെന്ന് അടുക്കളയിലേക്ക് കയറി വന്ന് വൃന്ദയെ പിറകിൽ നിന്നും കെട്ടിപ്പിടിച്ച് അവളുടെ പുറം കഴുത്തിൽ ഉമ്മ വച്ചു, പെട്ടന്നായതുകൊണ്ട് വൃന്ദ ഞെട്ടി നിലവിളിക്കാൻ ഒരുങ്ങിയതും രുദ്ര് അവളുടെ വായ പൊത്തിപ്പിടിച്ചു,
“നിലവിളിക്കല്ലെടി പെണ്ണേ… ഇത് ഞാനാ…”
അവളുടെ കാതിൽ പതിയെ പറഞ്ഞുകൊണ്ട് അവളെ വലിച്ച് കലവറയ്ക്ക് അകത്തേക്ക് കയറ്റി,
വൃന്ദ പരിഭ്രാമത്തോടെ ചുറ്റും നോക്കി
“എന്താ കാണിക്കണേ, പ്ലീസ് ഒന്നുറങ്ങി പോ… ഞാൻ തൊഴാം… ന്റെ കാവിലമ്മേ ആരേലും കണ്ടാ, ഞാൻ പിന്നേ ചത്താ മതി…”
അവൾ അവനെ പുറത്തേക്ക് തള്ളിക്കൊണ്ട് പരിഭ്രാമത്തോടെ പറഞ്ഞു
“അതിനെല്ലാരും ഉമ്മറത്തിരുന്ന് സംസാരിക്കുവാ… അതല്ലേ ഞാൻ ഇങ്ങോട്ട് വന്നത്…”
അവൻ പറഞ്ഞു
“ദേ… കളിക്കാണ്ട് പോയെ…
💬 Comments
View all comments