0%

Chapter Title : തുടക്കം 4 [ ne-na ]

Author : ne-na Read All Parts 1.2K

കഴിഞ്ഞാൽ അവൾക്കു പിന്നെ ഭയങ്കര ക്ഷീണം ആണ്, ബുക്ക് മേശമേൽ വച്ച് അവൻ അവളുടെ അടുത്ത് അടുത്ത് കട്ടിലിൽ പോയി ഇരുന്നു തലയിൽ കൂടി കൈ ഓടിച്ചു. അവൾ ഞെട്ടി പെട്ടെന്ന് കണ്ണ് തുറന്നു.

"ഓഹ്..നീ ആയിരുന്നോ?"

"പിന്നെ ഞാൻ അല്ലാതെ ആരാ  നിന്റെ റൂമിൽ ഇങ്ങനെ കയറി വരാൻ ഉള്ളത്."

"ഭാവിയിൽ എന്റെ കെട്ടിയോൻ കയറി വന്നോളും."

"അത്.. ഭാവിയിൽ അല്ലെ? ഇപ്പോഴല്ലല്ലോ?"

"അത് പോട്ട് ... നീ ആര്യയെ കാണാൻ പോയിട്ട് എന്തായി?"

അവളുടെ തോളിൽ ചെറുതായി അടിച്ചു കൊണ്ട് അവൻ ചോദിച്ചു.

"നിങ്ങൾ രണ്ടുപേരും കൂടി പ്ലാൻ ചെയ്തിട്ടാണല്ലേ എന്നെ അങ്ങോട്ട് പറഞ്ഞു വിട്ടത്?"

അവൾ ചിരിച്ചു കൊണ്ട് പറഞ്ഞു.

"അവൾ എന്ത് പറഞ്ഞുന്നു പറ."

"അതൊക്കെ പറയാം.. നീ ചോറ് കഴിച്ചോ?"

"ഇല്ലടാ.. കുറച്ചു നേരത്തേക്ക് ഒന്ന് കിടന്നതാ.. പിന്നെ എഴുന്നേൽക്കാൻ തോന്നില്ല."

"എനിക്കും വിശക്കുന്നു, ഞാൻ പോയി ചോറ് ഇട്ടു കൊണ്ട് വരാം."

ആര്യ സാധാരണ കാർത്തിക്കിന്റെ വീട്ടിൽ പോയി കഴിക്കുകയാണ് പതിവ്, അവൾ അവിടെ ചെല്ലാത്ത ദിവസങ്ങളിൽ കാർത്തിക്കിന്റെ 'അമ്മ ചോറ് അവളുടെ വീട്ടിൽ കൊണ്ട് ചെന്ന് വച്ചേക്കും.

അവൻ പോയി 'അമ്മ കൊണ്ട് വച്ചിരുന്ന ചോറ് എടുത്തു അവളുടെ റൂമിലേക്ക് ചെന്നു. അവൾ മുഖമൊക്കെ കഴുകി അവനെ വെയിറ്റ് ചെയ്തു കട്ടിലിൽ ഇരിക്കുവായിരുന്നു.

അവൻ ചോറ് വാരി അവൾക്കും കൊടുത്തു അവനും കഴിക്കുന്നതിനിടയിൽ ആര്യയോടു സംസാരിച്ചതും അവൾക്കു കിട്ടാതെ പോയ സ്നേഹത്തെ കുറിച്ചും അവളെ ഫ്രണ്ട് ആയി കാണണമെന്ന ആവിശ്യത്തെ കുറിച്ചുമൊക്കെ പറഞ്ഞു, അവർ തമ്മിൽ നടന്ന

💬 Comments

View all comments