0%

Chapter Title : തുടക്കം 4 [ ne-na ]

Author : ne-na Read All Parts 1.2K

സെക്സ് മാത്രം അവളിൽ നിന്നും അവൻ മറച്ചു വച്ചു. എല്ലാം കേട്ട് കഴിഞ്ഞു അവൾ ദേഷ്യ ഭാവത്തിൽ  ചോദിച്ചു.

"നീ ആരോട് ചോദിച്ചിട്ടാടാ അവളെ ബെസ്ററ് ഫ്രണ്ട് ആക്കിയത്."

"എന്താ.. ഞാൻ അവളോട് അങ്ങനെ പറഞ്ഞത് തെറ്റായിപോയോ?"

അവൾ ചിരിച്ചു കൊണ്ട് പറഞ്ഞു.

"ഞാൻ ചുമ്മാ പറഞ്ഞതാടാ.. അവൾ ഒരു പാവം ആണ്."

"എനിക്ക് ഇന്നാണ് മനസിലായത് അവൾ എന്ത് മാത്രം പാവം ആണെന്ന്."

"പക്ഷെ എത്ര ബെസ്ററ് ഫ്രണ്ട് ആയാലും.. എന്റെ സ്ഥാനത്തു മറ്റൊരാൾ വരാൻ പാടില്ല."

അവളെ കെട്ടിപിടിച്ചു കൊണ്ട് അവൻ പറഞ്ഞു.

"എന്റെ രെച്ചുന്റെ സ്ഥാനത്തു എനിക്ക് മറ്റൊരാളെ കാണാൻ പറ്റുമോന്നു നിനക്ക് തോന്നുന്നുണ്ടോ?

"അയ്യടാ.. കൂടുതൽ സോപ്പിംഗ് ഒന്നും വേണ്ട. പോയി കൈ കഴുകാൻ നോക്കടാ."

  .  .   .  .

രാവിലെ കോളേജ് പോകുന്ന വഴിക്കു രേഷ്മ അവനോടു പറഞ്ഞു.

"ഡാ.. നമുക്ക് ക്ഷേത്രം വരെ ഒന്ന് പോയിട്ട് കോളേജ് പോകാം."

"എന്താ ഇന്ന് പതിവില്ലാതെ ഒരു ക്ഷേത്രത്തിൽ പോക്ക്?"

"അതൊക്കെ ഉണ്ട്.. അവിടെ ചെന്നിട്ടു പറയാം,"

അവൻ ബൈക്ക് ക്ഷേത്രത്തിലേക്കുള്ള വഴിയിലേക്ക് തിരിച്ചു വിട്ടു.

ക്ഷേത്രത്തിലെ ആല്മരച്ചുവട്ടിൽ ബൈക്ക് സ്റ്റാൻഡ് അടിച്ചു നിർത്തി ഇറങ്ങിയപ്പോൾ അവൾ പറഞ്ഞു.

"നീ ക്ഷേത്രത്തിൽ പോയി തൊഴുത്തിട്ടു വാ."

അവന്റെ മുഖം സന്തോഷം കൊണ്ട് തിളങ്ങി.

"അപ്പോൾ നിനക്ക് അശ്വതിടെ കാര്യത്തിൽ സമ്മതം ആണോ?"

"അതുകൊണ്ടു അല്ലേടാ ഞാൻ നിന്നോട് ക്ഷേത്രത്തിൽ പോയി തൊഴുത്തിട്ടു വരാൻ പറഞ്ഞത്."

അവൻ സന്തോഷം കൊണ്ട് അവളെ കെട്ടിപിടിച്ചു.

"ഡാ.. വിടാടാ. ഇത് നമ്മുടെ വീട് അല്ല.

💬 Comments

View all comments