0%

Chapter Title : തുടക്കം 4 [ ne-na ]

Author : ne-na Read All Parts 1.2K

ക്ഷേത്രമാണ്."

അവൾ അവനിൽ നിന്നും കൈ വിട്ടു ചോദിച്ചു.

"അപ്പോൾ നീ തൊഴാൻ വരുന്നില്ലേ?"

"പൊട്ടാ.. ഇന്ന് എനിക്ക് പിരിയഡ് ആയിട്ട് രണ്ടാമത്തെ ദിവസം ആകുന്നെ ഉള്ളു, അപ്പോഴേക്കും ഞാൻ ക്ഷേത്രത്തിൽ കയറണോ?"

"അയ്യോ.. ഞാൻ ആ കാര്യമങ്ങു മറന്നു പൊറുതി."

"ഉം.. മറക്കും നീ, എപ്പോൾ എന്നെ കുറിച്ചല്ലല്ലോ.. പുതിയൊരു ബെസ്ററ് ഫ്രണ്ട്, കാമുകി ഇവരെയൊക്കെ കിട്ടിയല്ലോ. അപ്പോൾ എന്റെ കാര്യങ്ങളൊക്കെ ഇനി മറക്കും നീ."

അത് കേട്ട് അവന്റെ മുഖം മങ്ങി.

അവനെ പിടിച്ചു മുന്നോട്ടു തള്ളിക്കൊണ്ട് അവൾ പറഞ്ഞു.

"ചുമ്മാ പറഞ്ഞതാടാ ചെറുക്കാ.. നീ പോയി തൊഴുത്തിട്ടു വാ."

"നിന്റെ ഡേറ്റ് കഴിഞ്ഞിട്ട് നമുക്ക് ഒരുമിച്ചു പോയി തൊഴാം."

"എത്രനാൾ ആയി നീ ക്ഷേത്രത്തിൽ കയറിട്ടു, ഇന്ന് തന്നെ തൊഴുതാൽ മതി, നമുക്ക് മറ്റൊരു ദിവസം ഒരുമിച്ചു വരാം."

ദേവിയുടെ മുന്നിൽ തൊഴുമ്പോഴും ഇനി എങ്ങനെ അശ്വതിയെ കണ്ടു മുട്ടും എന്ന ചിന്ത ആയിരുന്നു അവന്റെ മനസ്സിൽ, ഒരു തവണകൂടി അവളെ കണ്ടു മുട്ടൻ ഒരു അവസരം ഉണ്ടാക്കി തരണേ എന്ന്  അവൻ ദേവിയോട് പ്രാത്ഥിച്ചു.

കോളേജിലേക്കു ബൈക്ക് ഓടിക്കുമ്പോൾ വലിയ സന്തോഷത്തിൽ ആയിരുന്നു അവൻ. രേഷ്മ സമ്മതിച്ച കാര്യം ആര്യയോടു പറയാൻ അവൻ ആഗ്രഹിച്ചു. ക്ലാസ്സിൽ എത്തിയ അവന്റെ കണ്ണുകൾ ആദ്യം തിരഞ്ഞതും അവളെ തന്നെ ആയിരുന്നു. പക്ഷെ അവൾ എത്തിട്ടുണ്ടായിരുന്നില്ല.

ക്ലാസ് തുടങ്ങി കഴിഞ്ഞിട്ടും അവന്റെ കണ്ണുകൾ പലപ്പോഴും വാതിലിലേക്ക് തന്നെ നീങ്ങി, അവൾ ഒന്ന് വന്നെങ്കിൽ എന്ന് അവൻ ആഗഹിച്ചു, അപ്പോഴൊക്കെ അവൻ ചിന്തിച്ചു.

'അവളെ കാണാതായി എന്തിനാണ്

💬 Comments

View all comments