Chapter Title : തുടക്കം 4 [ ne-na ]
ഞാൻ ഇത്ര ആഗ്രഹിക്കുന്നത്, അവളെയാണോ അവളുടെ ശരീരത്തെ ആണോ ഞാൻ ആഗ്രഹിക്കുന്നത്? ഇന്നലെവരെ എന്റെ ആരുമല്ലായിരുന്ന അവൾ ഇത്ര പെട്ടെന്ന് എങ്ങനാണ് എന്റെ മനസ്സിൽ സ്ഥാനം പിടിച്ചത്.'
ഉത്തരം കിട്ടാത്ത ഒരായിരം ചോദ്യങ്ങൾ അവന്റെ മനസ്സിൽ കൂടി കടന്നു പൊയ്ക്കൊണ്ടിരുന്നു.
ക്ലാസ് കഴിഞ്ഞു വീട്ടിലേക്കു പോകുമ്പോഴും എല്ലാം അവന്റെ മൗനം രേഷ്മ ശ്രദ്ധിക്കുന്നുണ്ടായിരുന്നു. രാത്രി ആഹാരം കഴിച്ചു കാർത്തിക് മുകളിൽ ബാൽക്കണിയിലേക്കു പോയി. അവിടെ ഒരാൾക്ക് ഇരിക്കത്തക്ക വീതിയിൽ നീളത്തിലുള്ള കൈവരി ആണ് കെട്ടിയിരുന്നത്, അവൻ രാത്രി കാറ്റും കൊണ്ട് ആ കൈവരിയിൽ കിടക്കുന്നതിനു അവന്റെ 'അമ്മ പലപ്പോഴും വഴക്കു പറയാറുണ്ടായിരുന്നു. അറിയാതെ അവിടിരുന്നു ഉറങ്ങിപോയാൽ താഴെ വീഴും എന്നും പറഞ്ഞു. കാർത്തിക് ആ കൈവരിയിൽ കയറി ഭിത്തിയിൽ ചാരി ഇരുന്നു ഓരോന്ന് ചിന്തിച്ചു. അപ്പോഴേക്കും അമ്മയെ പാത്രമൊക്കെ കഴുകാൻ സഹായിച്ചു കഴിഞ്ഞു രേഷ്മ അവിടേക്കു വന്നു. അവൾ കൈവരിയിൽ കയറി കാലും നീട്ടി അവന്റെ നെഞ്ചിലേക്ക് ചാരി ഇരുന്നു, അവൾ മറിഞ്ഞു വീഴാതിരിക്കാൻ അവളുടെ വയറ്റിലുടെ ഒരു കൈ കൊണ്ട് ചുറ്റിപിടിച്ചിരുന്നു അവൻ.
തണുത്ത ഇളം കാറ്റിൽ അവളുടെ മുടി പറന്നു അവന്റെ മുഖത്ത് വീണു.
"കാർത്തി..."
"എന്താ?"
"എന്താ നിനക്ക് പറ്റിയെ?"
"എന്ത് പറ്റാൻ?"
"ഞാൻ ആദ്യമായല്ല നിന്നെ കാണുന്നത്. നീ എന്താ കാര്യമെന്ന് പറയുന്നുണ്ടോ?"
"ഇന്ന് ആര്യയെ കാണുമ്പോൾ നീ അശ്വതിടെ കാര്യം സമ്മതിച്ചുന്നു പറയണമെന്ന് വച്ചതാ. പക്ഷെ അവൾ ഇന്ന് വന്നില്ലല്ലോ."
"അതിനാണോ എത്ര വിഷമം. അതൊന്നു ഫോൺ വിളിച്ചു പറഞ്ഞാൽ മതീല്ലോ."
"എന്റെയിൽ അവളുടെ നമ്പർ ഇല്ല."
"അത് ഞാൻ
💬 Comments
View all comments