0%

Chapter Title : തുടക്കം 4 [ ne-na ]

Author : ne-na Read All Parts 1.2K

വീട്ടിൽ ചെന്നിട്ടു നിനക്ക് അയച്ചു തരാം."

കുറച്ചു നേരം കൂടി അങ്ങനെ ഏറുന്ന ശേഷം അവൾ പോകാനായി എഴുന്നേറ്റു. അപ്പോൾ അവൻ അവളുടെ കൈയിൽ കയറി പിടിച്ചു കൊണ്ട് വിളിച്ചു.

"രെച്ചു.."

"എന്താടാ?"

അവളുടെ കൈ വിട്ടുകൊണ്ട് അവൻ പറഞ്ഞു.

"ഒന്നുമില്ല.നീ പോയി കിടന്നോ."

"നിനക്ക് എന്നോട് എന്തൊക്കെയോ പറയാനുണ്ട്.. പക്ഷെ എന്നോട് എപ്പോൾ പറയാൻ നിന്നെ കൊണ്ട് ആകില്ലെന്ന് എനിക്ക് മനസിലായി.. കുഴപ്പമില്ല.. നിനക്ക് എപ്പോൾ പറയാൻ തോന്നുന്നോ അപ്പോൾ പറഞ്ഞാൽ മതി. എനിക്ക് ചിലതൊക്കെ ഊഹിക്കാം."

അതും പറഞ്ഞു അവൾ അവിടെ നിന്നും പോയി.

കുറച്ചു നേരം കൂടി അവിടിരുന്നിട്ടു കിടക്കാനായി റൂമിൽ ചെന്ന അവൻ മൊബൈൽ എടുത്തു നോക്കിയപ്പോൾ രേഷ്മ ആര്യയുടെ നമ്പർ സെൻറ് ചെയ്തേക്കുന്നു. അവൻ ആ നമ്പർ "kochu "എന്ന് സേവ് ചെയ്തിട്ടു.

കട്ടിലിൽ കിടന്നു കൊണ്ട് അവൻ ആ നമ്പറിലേക്കു കാൾ ചെയ്തു.

"ഹലോ"

"ഞാൻ കാർത്തിക് ആണ്."

അവൾ പരിഭ്രവ സ്വരത്തിൽ പറഞ്ഞു.

"നിനക്കു ഇപ്പോഴെങ്കിലും എന്നെ ഒന്ന് വിളിക്കാൻ തോന്നില്ലൊ."

"നിന്റെ നമ്പർ ഇപ്പോഴാ ഞാൻ രെച്ചുണ്ടെന്നു വാങ്ങിയത്. എന്താ നീ ഇന്ന് കോളേജ് വരാഞ്ഞത്."

"ഇന്നലെ എന്നെ മറിച്ചിട്ടു പോയിട്ട് എങ്ങനെ ഉണ്ട് എന്ന് ഒന്ന് അന്വേഷിച്ചതും ഇല്ല എന്നിട്ടിപ്പോൾ കോളേജിൽ  വരാഞ്ഞതെന്തെന്നു, മനുഷ്യന് ഇന്ന് ഇവിടെ കാലു താഴെ കുത്താൻ വയ്യായിരുന്നു."

അവൻ ദേഷ്യത്തോടെ ചോദിച്ചു.

"എന്നിട്ടെന്താ നീ എന്നെ വിളിച്ചു പറയാഞ്ഞേ? ഞാൻ ഹോസ്പിറ്റലിൽ കൊണ്ട് പോകാൻ വന്നേനെലോ"

" കുഴപ്പം ഇല്ലടാ.. ഇന്ന് കൂടി റസ്റ്റ് എടുത്തപ്പോൾ വേദന കുറവുണ്ട്,

💬 Comments

View all comments