Chapter Title : തുടക്കവും ഒടുക്കവും 3 [ലോഹിതൻ]
തന്റെ അധികാരം പൂർണമായി ഉപയോഗിച്ചു.....
ഉന്നതർ പെട്ടന്ന് ഇടപെട്ടു.. മൂന്നു ദിവസത്തിനുള്ളിൽ ഭാർഗവൻ ജാമ്യത്തിൽ ഇറങ്ങി...
അയാൾ ഇതുവരെയുള്ള ജീവിതത്തിൽ ആദ്യമായും അവസാനമായും തടവിൽ അക്കപ്പെട്ടത് ആ മൂന്നു ദിവസം ആയിരുന്നു...
ശേഖരനോടുള്ള തീരാത്ത പകയോടെ ആണ് ഭാർഗവൻ ജയിലിൽ നിന്നും ഇറങ്ങിയത്...
ഒടുങ്ങാത്ത പകയും തീരാത്ത വാശിയും കുഴച്ച് മനുഷ്യരൂപത്തിൽ ഉണ്ടാക്കിയാൽ അതിന്റെ പേരാണ് ഭാർഗവൻ...
ഭാർഗവനെ അറിയാവുന്ന ചില പോലീസുകാർ ശേഖരന് മുന്നറിയിപ്പ് കൊടുത്തു എങ്കിലും അയാൾ അത് കാര്യമാക്കിയില്ല...
നിയമം വിട്ട് താൻ ഒന്നും ചെയ്തിട്ടില്ലന്ന് അയാൾ വിശ്വസിച്ചു.. തന്റെ ഡിപ്പാർട്ട്മെന്റ് കൂടെയുണ്ടാകും എന്ന് കരുതി...
എത്ര ക്രൂരനും വൃത്തി കെട്ടവനും ആണെങ്കിലും പണവും പിടിപാടും ഉണ്ടങ്കിൽ ഈ സംവിധാനങ്ങളൊക്കെ അവന്റെ കൂടെ ആയിരിക്കും എന്ന് നീതിമാനായ ശേഖരന് മനസിലായില്ല...
അരവിന്ദന് അന്ന് ആറുവയസ്.. സ്കൂളിൽ ചേർക്കുവാനുള്ള സൗകര്യം നോക്കി ശേഖരന്റെ ഭാര്യയുടെ വീട്ടിൽ ആയിരുന്നു അവൻ...
മൂന്നു വയസുള്ള ഇളയ കുട്ടിയും ഭാര്യയും ശേഖരന്റെ കൂടെ പരുന്തും പാറയിലെ പോലീസ് കോർട്ടേഴ്‌സിലും...
ഭാർഗവൻ ജാമ്യത്തിൽ ഇറങ്ങി നാല്പത്തിഏട്ടു മണിക്കൂറിനുള്ളിൽ ഹെഡ് കോൺസ്റ്റബിൾ ശേഖരനും ഭാര്യയും മൂന്നു വയസുള്ള കുട്ടിയെ കൊന്ന ശേഷം ആത്മഹത്യ ചെയ്തതായി പത്രങ്ങളിൽ വാർത്ത വന്നു...
സഹപ്രവർത്തകന്റെ മരണത്തിൽ കൂടുതൽ അന്യേഷണം ഒന്നും നടക്കാതെയിരിക്കാൻ അന്നത്തെ SP പ്രത്യേകം ശ്രദ്ധിച്ചു...
പകയുടെ പര്യായമായ ഭാർഗവൻ അധിക്രൂരമായി അവരെ കൊന്നു...
ശേഖരന്റെ മുൻപിൽ ഇട്ട് ഭാര്യയെ ഭാർഗവനും കൂട്ടാളികളും ബലാത്സംഗം ചെയ്തു... കുഞ്ഞിനെ പോലും ജീവനോടെ വിടാനുള്ള മനസാക്ഷി ഭാർഗവൻ കാണിച്ചില്ല...
പിന്നീട് അമ്മയുടെ അനുജത്തിയാണ് അരവിന്ദനെ വളർത്തിയത്...
തന്റെ
💬 Comments
View all comments