0%

Chapter Title : തുടക്കവും ഒടുക്കവും 3 [ലോഹിതൻ]

Author : Lohithan Read All Parts 1.1K

അച്ഛനും അമ്മയ്ക്കും അനുജത്തിക്കും സംഭവിച്ച ദുരന്തം പലരിൽ നിന്നായി അറിയുകയായിരുന്നു അരവിന്ദൻ...

അപ്പോഴേക്കും സാധാരണക്കാർക്ക് തൊടാൻ കഴിയാത്ത ഉയരത്തിൽ എത്തിയിരുന്നു ഭാർഗവൻ...

എങ്കിലും എന്നെങ്കിലും അയാളോട് പ്രതികാരം ചെയ്യാനുള്ള അവസരം ലഭിക്കും എന്ന വിശ്വാസത്തിൽ ജീവിക്കുകയാണ് അരവിന്ദൻ....

ചന്ദ്ര ബോസ്സിന്റെ കഥ കുറച്ചു കൂടി വിചിത്രമാണ്...

ഒരു ഇടത്തരം കുടുംബത്തിലെ അംഗമാണ് അവൻ.. അച്ഛൻ കൃഷിക്കാരനാണ്... ചെറുപ്പം മുതൽ അച്ഛന്റെ കൂടെ സ്വന്തം സ്ഥലത്ത് നന്നായി പണിയെടുക്കും...

അതിനാൽ തന്നെ നല്ല ആരോഗ്യവും ഷെയ്പ്പും ഉള്ള ശരീരം.. കാണാനും സുന്ദരൻ...

ചന്ദ്ര ബോസ്സ് ഡിഗ്രിക്ക് പഠിച്ച അതേ കോളേജിലാണ് ഭാർഗവന്റെ മകൾ ഗോപികയും പഠിച്ചത്...

തന്റെ പിന്നാലെ ആൺകുട്ടികൾ നടക്കുന്നതിന്റെ അഹങ്കാരവും ഗാർവും അവളിൽ നിറഞ്ഞു...

താനാണ് കോളേജിലെ ബ്യുട്ടി ക്യുൺ എന്ന ഭാവത്തിൽ നടന്ന അവളെ തിരിഞ്ഞുപോലും നോക്കാത്ത ഒരേ ഒരു ആണ് ചന്ദ്രബോസ് മാത്രമാണ്...

സത്യത്തിൽ ആൺ കുട്ടികളിൽ പോലും അവന് അധികം സുഹൃത്തുക്കൾ ഉണ്ടായിരുന്നില്ല...

അവൻ പഠിത്തത്തിൽ മാത്രം ശ്രദ്ദിച്ചു..

ഗോപികയുടെ പൊങ്ങച്ചവും അഹങ്കാരവും സഹിക്കാൻ കഴിയാത്ത അവളുടെ ചില കൂട്ടുകാരികൾ തന്നെയാണ് ചന്ദ്ര ബോസ്സിന്റെ കാര്യം അവളോട് പറഞ്ഞത്...

ഗോപികേ നിന്റെ വായിൽ നോക്കാൻ ഒരുപാട് പേര് ഈ കോളേജിൽ കാണും.. പക്ഷേ അങ്ങനെ അല്ലാത്തവരും ഉണ്ട്...

ആ ചന്ദ്ര ബോസ്സിനെ നോക്ക്.. ഏത് അപ്സരസ്സ് ആണെന്ന് പറഞ്ഞാലും അവൻ തിരിഞ്ഞു നോക്കില്ല...

അത് ഒരു വെല്ലുവിളി പോലെയാണ് ഗോപികക്ക് തോന്നിയത്.. അവൻ അത്ര വലിയ വിശ്വാമിത്രനാണോ.. എങ്കിൽ ഒന്ന് കാണണമല്ലോ...

നിങ്ങൾ നോക്കിക്കോ.. ഒരു മാസത്തിനുള്ളിൽ അവൻ എന്റെ പുറകെ

💬 Comments

View all comments