0%

Chapter Title : തുടക്കവും ഒടുക്കവും 3 [ലോഹിതൻ]

Author : Lohithan Read All Parts 1.1K

നാവും നീട്ടി നായെ പോലെ നടന്നില്ലെങ്കിൽ ഗോപിക എന്നപേര് നിങ്ങളുടെ ഒക്കെ നായ്ക്ക് ഇട്ടോളൂ..

ബോസ്സിനെ വളയ്ക്കാനുള്ള ശ്രമങ്ങൾ അന്നുതന്നെ അവൾ ആരംഭിച്ചു...

അങ്ങോട്ട് കേറി പരിചയപ്പെട്ടു.. അധികം ആരോടും സംസാരിക്കാത്ത തന്റെ സ്വഭാവം ആണ് എനിക്ക് ഇഷ്ടമായത്.. താൻ പഠിക്കാൻ മിടുക്കനാണ് അല്ലേ.. ഈ ഡ്രസ്സിൽ സുന്ദരനായിട്ടുണ്ട് കെട്ടോ..ഞാൻ രണ്ട് സീറ്റ് ബുക്ക് ചെയ്യട്ടെ ഒരു സിനിമക്ക് പോകാം നമുക്ക്... എന്നും ബസ്സിൽ വരുന്നത് ബുദ്ധിമുട്ടല്ലേ.. ഒരു ബൈക്ക് വാങ്ങി തന്നാൽ സ്വീകരിക്കുമോ.. എനിക്ക് ഏറ്റവും ഇഷ്ടം ഹിൽസ് ഏരിയ ആണ്.. സ്വിസ്സർലാൻഡ് കശ്മീർ ഒക്കെ പോലെ.. കൂടെ താൻ കൂടിയുണ്ടങ്കിൽ എന്തു രസമാണ്...

ഇതൊക്കെ പല ദിവസങ്ങളിലായി ബോസ്സിനോട് ഗോപിക പറഞ്ഞ വാചകങ്ങളാണ്...

ഒന്നിനും അനുകൂലമായ മറുപടിയൊ പ്രവർത്തിയോ അവനിൽ നിന്നും ഉണ്ടായില്ലന്ന് മാത്രമല്ല അവളുടെ മുൻപിൽ പെടാതെ ഒഴിഞ്ഞു മാറി നടക്കാനും തുടങ്ങി...

ദിവസങ്ങൾ പോയ്കൊണ്ടിരുന്നു.. ഒരു മാസം തികയാൻ ഇനി നാലോ അഞ്ചോ ദിവസങ്ങൾ മാത്രം...

ഗോപികയുടെ ക്ഷമ കെട്ടു... ഇനിയുള്ള ദിവസങ്ങളിലും അത്ഭുതമൊന്നും നടക്കാൻ പോകുന്നില്ല...

കൂട്ടുകാരികളുടെ മുൻപിൽ താൻ അപമാനിത ആകാൻ പോകുന്നു എന്ന് അവൾക്ക് മനസിലായി..

ആ നിരാശയിൽ ഒരു ദിവസം ഗോപിക അവനോട് പൊട്ടിത്തെറിച്ചു...

നീ ആണാണോടാ.. എന്റെ സ്റ്റാറ്റസ്സിൽ നിന്നും എത്ര താഴെ ഇറങ്ങിവന്നു.. നിന്റെ ഫ്രണ്ട്ഷിപ്പ് ഇനി എനിക്ക് വേണ്ട... എന്റെ പട്ടിയുടെ വില പോലും ഇല്ലാത്ത തെണ്ടി.. ഫുട്ട് പാത്തിൽ നിന്നും വാങ്ങിയ ജീൻസും മുന്നൂറ്‌ രൂപയുടെ ഷർട്ടും ഇട്ടുകൊണ്ട് നടക്കുന്ന നിനക്ക് ഇത്ര അഹങ്കാരമോ.. എന്റെ ചെരിപ്പിന്റെ വിലയെങ്കിലും ഉണ്ടോടാ

💬 Comments

View all comments