Chapter Title : തുടക്കവും ഒടുക്കവും 3 [ശ്രീരാജ്]
ഇരുന്നു സരസ്വതി സ്വന്തം ഭർത്താവിനോട് അലറി കൊണ്ട് പറഞ്ഞു : നാളെ തന്നെ വിളിച്ചു കൊണ്ട് വരണം അവളുടെ വീട്ടുകാരെ. രാധിക ഇടയിൽ കയറി പറഞ്ഞു : പിന്നല്ലാതെ,, ഇങ്ങനെ വിട്ടാൽ പറ്റുമോ... ഇത്രക്കും അഹങ്കാരമോ?...
സരസ്വതി : തെണ്ടി കുടുംബത്തിൽ നിന്നും കൊണ്ട് വന്നപ്പോഴേ ഓർക്കണമായിരുന്നു, ഉള്ളിൽ വിഷം ഉണ്ടാവും എന്ന്...
അച്ഛൻ പറഞ്ഞു : ഒന്ന് അടങ്ങ് സരസ്വതി, നാളെ ആവട്ടെ.. നീയൊന്നു മിണ്ടാതിരി.....
സരസ്വതി : എന്ത് മിണ്ടാതിരി.... ചെറ്റ കുടുംബത്തിലെ പെണ്ണ്, ചെറ്റത്തരം അല്ലെ കാണിക്കു... സരസ്വതി കോപം കൊണ്ട് ഉറഞ്ഞടുക ആയിരുന്നു,, വായിൽ തോന്നിയ കാര്യങ്ങൾ മഞ്ജിമയെയും കുടുംബത്തെയും പറഞ്ഞു കൊണ്ടേ ഇരുന്നു, കൂട്ടിനു രാധികയും...
അതിനൊരു അവസാനം വന്നത് പുറത്തു ഏതോ വണ്ടി വന്നു നിൽക്കുന്ന ശബ്ദം കെട്ടിട്ടാണ്...
സംഭവം മനസ്സിൽ എത്ര ക്രൂരത ഉണ്ടെങ്കിലും നാട്ടുകാരുടെ മുന്നിൽ എല്ലാം ഒളിപ്പിച്ചേ നടക്കു, അമ്മയും മോളും. അതുകൊണ്ട് തന്നെ വണ്ടിയുടെ ശബ്ദം കേട്ട ഉടനെ മകൾ രാധികയോട് : ശൂ.. എന്ന് ആംഗ്യം കാണിച്ചത്.
ആദ്യം വല്ല വണ്ടിയും വഴിയിൽ നിർത്തിയതാവും എന്നാണ് എല്ലാവരും വിചാരിച്ചതു, പക്ഷെ ഗേറ്റ് തുറക്കുന്ന ശബ്ദവും, പിന്നാലെ വീട്ടിലെ കാളിങ് ബെല്ലും മുഴങ്ങിയതും എല്ലാവരും നോക്കിയത് ഹാളിൽ ക്ലോക്കിൽ ആയിരുന്നു. സമയം രാത്രി പതിനൊന്നര..... അച്ഛൻ ആണ് വാതിൽ തുറന്നത്.. കണ്ടത് കാവി മുണ്ടും ഷർട്ടും ഇട്ടു നിൽക്കുന്ന ഒരു ആളെ ആണ്.. അച്ഛൻ ചോദിച്ചു : ആരാ, എന്ത് വേണം?.. അയാൾ : വണ്ടി വേണം എന്ന് പറഞ്ഞു?.. അച്ഛൻ തിരിഞ്ഞു
💬 Comments
View all comments