Chapter Title : തുടക്കവും ഒടുക്കവും 3 [ശ്രീരാജ്]
എല്ലാവരെയും നോക്കി അത്ഭുദത്തോടെ. ആരു പറഞ്ഞു എന്നുള്ള ചോദ്യം മുഴുവപ്പിക്കുന്നതിനു മുമ്പ്, മുകളിലെ നിലയിൽ നിന്നും മഞ്ജിമയുടെ ശബ്ദം എല്ലാവരും കേട്ടു ഉച്ചത്തിൽ.... " സുനിലേട്ടാ,, ഇവിടെ,, മുകളിൽ,, പെട്ടിയൊന്നു എടുക്കാൻ സഹായിക്കണം.... "... എല്ലാവരും അന്തം വിട്ടു കൊണ്ട് നിന്ന നിൽപ്പിൽ തന്നെ നിന്നു മഞ്ജിമയെ നോക്കി..
ഇതെല്ലാം കണ്ട് എന്താ സംഭവം എന്ന് പോലും അറിയാതെ സുനിൽ ഹാളിൽ നിന്നിരുന്നവരുടെ ഇടയിലൂടെ നടന്നു മുകളിലേക്കു.... സുനിൽ മൂന്നു പെട്ടി ബാഗും ചുമന്നു മഞ്ജിമക്ക് പിറകിലായി ആണ് പടികൾ ഇറങ്ങി വന്നത്. മഞ്ജിമ ആണെങ്കിൽ, ഇടതു കയ്യിൽ മകളെ എടുത്തു, വലതു കയ്യിൽ കത്തി പിടിച്ചും എല്ലാവരെയും തുറിച്ചു നോക്കി കൊണ്ട് പതിയെ പതിയെ തന്റെ ചുവടുകൾ മുന്പോട്ട് വച്ചു.
വീടിന്റെ വാതിലിനു തൊട്ടടുത്തു എത്തിയതും മഞ്ജിമ ഒന്ന് തിരിഞ്ഞു കത്തി താഴ്ത്തി അച്ഛനോട് പറഞ്ഞു :അച്ഛാ,, പോവാണ്.. ഇനി ഒരു മടക്കം അറിയില്ല... അച്ഛന്റെ വായയിൽ നിന്നും ആകെ വന്നത് : മോളെ,, അത്.... എന്ന് മാത്രം ആയിരുന്നു. മഞ്ജിമ കൂടുതലൊന്നും കേൾക്കാൻ നിൽക്കാതെ ഗേറ്റിനു പുറത്തു നിർത്തിയിട്ടിരുന്ന ഫർഹാന ടൂർസ് ആൻഡ് ട്രാവൽസ് എന്ന് എഴുതിയിട്ടുള്ള ഇന്നോവ ടാക്സി കാറിൽ കയറി വാതിൽ അടച്ചു. എന്താ സംഭവം എന്ന്, എത്ര ആലോചിച്ചിട്ടും ഒരു പിടിയും കിട്ടാതിരുന്ന സുനിൽ യന്ത്രികമായി ഡ്രൈവർ സീറ്റിൽ കയറി ഇരുന്നു. എന്തെങ്കിലും ചോദിക്കുന്നതിനു മുൻപ് മഞ്ജിമ പറഞ്ഞു : എന്റെ നാട്, എന്റെ സ്വന്തം വീട്... സുനിൽ ഒന്ന് മൂളിക്കൊണ്ട് വണ്ടിയെടുത്തു...
രാത്രി 12 കഴിഞ്ഞു മഞ്ജിമ സ്വന്തം
💬 Comments
View all comments