Chapter Title : തുടക്കവും ഒടുക്കവും 3 [ശ്രീരാജ്]
പിടിച്ചു മഞ്ജിമക്ക് ഉള്ളിലേക്കുള്ള വഴി കാണിച്ചു. മഞ്ജിമ പതിയെ പതിയെ ഉള്ളിലേക്ക് നടന്നു. പിന്നിൽ നിന്നും വിനേഷ് വാതിൽ അടച്ചു.
മഞ്ജിമ ആദ്യമായാണ് ആബിദ് തന്റെ മുഖത്ത് നോക്കി ചിരിക്കുന്നത് കാണുന്നത്. ഒരു കയ്യിൽ ഫോൺ പിടിച്ചു ആരോട് സംസാരിക്കുക ആയിരുന്നു ആബിദ് തന്റെ ഓഫീസിലെ വലിയ തിരിയുന്ന ചെയറിൽ ഇരുന്ന്. ചിരിച്ചു കൊണ്ട് വിരൽ കൊണ്ട് ഒരു മിനിറ്റ് എന്ന ആംഗ്യം കാണിച്ചു ആബിദ്. മഞ്ജിമ ഞൊടിയിടയിൽ ഓഫീസ് മൊത്തം നോക്കി. എയർ കണ്ടിഷൻ കാരണം നല്ല തണുപ്പുള്ള റൂമിന്റെ ആബിദിനു ഇടതു ഭാഗത്തായി സിസി ടീവി ഡിസ്‌പ്ലൈകൾ ആയിരുന്നു മുഴുവൻ. അതിൽ ഹോട്ടലിലെ കോറിടൊരുകളും റീസെപ്ഷനും എല്ലാം വ്യക്തമായി കാണാം കഴിഞ്ഞിരുന്നു.
ആബിദ് ഫോൺ കട്ട് ചെയ്തു തന്റെ കസേരയിൽ നിന്നും എഴുന്നേറ്റു മഞ്ജിമക്ക് അരികിൽ എത്തി പിറകിലായി ഉള്ള വലിയ സോഫ ചൂണ്ടി പറഞ്ഞു : അങ്ങോട്ട് ഇരിക്കാം.... മഞ്ജിമ ആദ്യം ഒന്ന് മടിച്ചെങ്കിലും പതിയെ പോയി ഇരുന്നു സോഫയിൽ.
ആബിദ് : എന്താ കുടിക്കാൻ വേണ്ടത്.... മഞ്ജിമ : ഒന്നും വേണ്ട... ആബിദ് : അത് പറ്റില്ല... ആബിദ് ഫോൺ എടുത്തു രണ്ട് ജ്യൂസ് ഓർഡർ കൊടുത്തു എന്നിട്ട് കുറച്ച് ഗ്യാപ് വിട്ട് ആബിദും ഇരുന്നു സോഫയിൽ.
ആബിദ് : ഫോണിലൂടെ സംസാരിക്കാൻ പറ്റില്ല, അത് കൊണ്ടാണ് നേരിട്ട് കാണാൻ പറഞ്ഞത്. നൗഫൽ എന്ത് പറഞ്ഞു എന്നു എനിക്കറിയില്ല. ഒരു 5 മിനിറ്റ്.... മഞ്ജിമ ഒന്നും മിണ്ടാതെ ആബിദിനെ നോക്കി ഇരുന്നു.. ആബിദ് : എന്റെ പടച്ച തമ്പുരാൻ ആണ് സത്താർ
💬 Comments
View all comments