Chapter Title : തുടക്കവും ഒടുക്കവും 3 [ശ്രീരാജ്]
അമ്മ സരസ്വാതിയുടെയും മാത്രം പ്ലേറ്റ് എടുത്തു നടന്നു അടുക്കളയിലേക്ക്.
നടക്കുന്നതിനിടയിൽ ഇടം കണ്ണിട്ടു പുറകിലേക്ക് നോക്കി അന്തം വിട്ടു തന്നെ നോക്കുന്ന കണ്ണുകൾ. മഞ്ജിമ പാത്രം കഴുകി തിരിച്ചു ഡയിനിങ് റൂമിൽ എത്തിയപ്പോഴും എല്ലാവരും അതേയ് ഇരിപ്പു തന്നെ ആയിരുന്നു, കൈ കഴിക്കാതെ.
രാധിക വലിയ ഒച്ചയിൽ തന്റെ പ്ലേറ്റ് ചൂണ്ടി കൊണ്ട് ചോദിച്ചു : ഇതാരാ എടുക്കുക??... മഞ്ജിമ ഒരു ഭാവ മാറ്റവും കൂടാതെ പറഞ്ഞു : കയ്യില്ലേ, വേണെങ്കിൽ പോയി കഴുകിക്കോ. അതുകേട്ടു സംഗീത തന്റെ പ്ലേറ്റ് എടുത്തു എഴുന്നേൽറ്റു. മുഖം വീർപ്പിച്ചു ദേഷ്യത്തിൽ ചാടി എഴുന്നേറ്റ് സരസ്വതി ഉറക്കെ പറഞ്ഞു : അതെന്താ പുതിയ ശീലങ്ങൾ. ഒരു ഭാവ മാറ്റം പോലും ഇല്ലാതെ, മഞ്ജിമ പറഞ്ഞു : ഞാനിവിടത്തെ വേലക്കാരി അല്ല, അമ്മയുടെ മരുമകൾ ആണ്. മകളെ പോലെ, സംഗീതയെ പോലെ.. ഇനി ഇങ്ങനെയൊക്കെ പറ്റൂ. അവനവൻ തിന്നുന്നത് അവനവൻ കഴുകി വാക്കുക. അമ്മയുടെയും അച്ഛന്റെയും കാര്യങ്ങൾ ഞാൻ നോക്കും, പക്ഷെ മോളും മരുമകളും സ്വന്തം കാര്യം നോക്കണം.
മഞ്ജിമയുടെ മുഖത്ത് അടിച്ചുള്ള മറുപടിയിൽ ഷോക്ക് ഏറ്റ പോലായിരുന്നു എല്ലാവരും. സരസ്വതി കണ്ണ് ഉരുട്ടി മുഖം വീർപ്പിച്ചു ദേഷ്യത്തോടെ പറഞ്ഞു : എന്താ നിന്റെ ഉദ്ദേശം, കുറെ നാളായി കാണുന്നു ഓരോരോ മാറ്റങ്ങൾ... തന്റെ റൂമിലേക്ക് നടക്കാൻ തുടങ്ങിയിരുന്ന മഞ്ജിമ , തിരിഞ്ഞു നിന്ന് പറഞ്ഞു : മാറ്റങ്ങൾ ചില സമയങ്ങളിൽ അത്യാവശ്യം ആണ് അമ്മേ. ഒന്ന് പോസ് ഇട്ടു മഞ്ജിമ വീണ്ടും പറഞ്ഞു : വേറെ ഒന്ന് കൂടെ, രാവിലെ അടുക്കളയിൽ
💬 Comments
View all comments