Chapter Title : തുടക്കവും ഒടുക്കവും 6 [ശ്രീരാജ്]
മുറുക്കം എത്രത്തോളം ആയിരുന്നു പിന്നീട് ഉള്ള ദിനങ്ങൾ എന്ന്...
....................................................................... രണ്ട് മാസം കഴിഞ്ഞിരിക്കുന്നു, ഒരു ഫോൺ വിളിയോ മെസ്സേജോ അഭിക്കു അയച്ചിട്ട്. .........................................................................
മെസ്സേജ് അയച്ച് റിപ്ലേ ഒന്നും ഇല്ലാത്തതു കൊണ്ടാണ് മഞ്ജിമ ഫോൺ വിളിച്ചത് അഭിയെ....
ഫോൺ എടുത്തു എങ്കിലും ശബ്ദം അഭിയുടേതായിരുന്നില്ല. അതുകൊണ്ട് തന്നെ മഞ്ജിമ സോറി പറഞ്ഞു ഫോൺ കട്ട് ചെയ്യാൻ തുടങ്ങുമ്പോൾ അപ്പുറത്ത് നിന്നും കേട്ടു : മഞ്ജിമ ആണോ?..... ഹെലോ??..
ഫോൺ എടുത്തവൻ : ഞാൻ നവീൻ, അഭിയുടെ കോലീഗ് ആണ്..
മഞ്ജിമ : ഓകെ,,...
നവീൻ : മഞ്ജിമ, നിങ്ങൾ ആരാണെന്നോ എന്താണെന്നോ ഒന്നും എനിക്കറിയില്ല.
മഞ്ജിമ കേട്ടിരുന്നു.......
നവീൻ : അഭി ബാംഗ്ലൂർ എത്തിയ മുതൽ എന്റെ കൂടെ ആണ് താമസം. ആവനും, ഞാനും സുദേവും... ഒരു ഫ്ലാറ്റിൽ ആണ്, ഒരേ സ്ഥലത്ത് ആണ് ജോലിയും.
മഞ്ജിമ : പറയൂ കേൾക്കുന്നുണ്ട്,,..
നവീൻ : കേട്ടാൽ പോരാ, എന്തെങ്കിലും ചെയ്യണം.. അതുകൊണ്ടാ പേര് കണ്ടപ്പോൾ ഫോൺ എടുത്തേ.
മഞ്ജിമ ഫോൺ ലൗഡ് സ്പീക്കറിൽ ഇട്ടു : എന്താ പ്രശ്നം...
നവീൻ : അതാണ് ഞങ്ങൾക്കും അറിയാത്തത്. എന്താ ഇവന്റെ പ്രശ്നം എന്ന്. അടിച്ചു കൊണം തെറ്റി അവൻ പറയുന്ന പേര്, മഞ്ജിമ, മഞ്ചൂമ്മാ, മഞ്ജു കുട്ടി.. വേറെ ഒരു പിടുത്തവും ഇല്ല ഞങ്ങൾക്ക്....
മഞ്ജിമ വിശ്വാസം വരാതെ : ഏതു, അഭിജിത്തിന്റെ കാര്യം ആണോ പറയുന്നത്..
നവീൻ : പിന്നെ അല്ല, അടിച്ചോട്ടെ, ഒരു മര്യാദ വേണ്ടേ, കപ്പാസിറ്റി ഇല്ല, അടിക്കുന്നു വാള് വക്കുന്നു... കഴിഞ്ഞ
💬 Comments
View all comments