Chapter Title : തുടക്കവും ഒടുക്കവും 6 [ശ്രീരാജ്]
നവീൻ...
അഭി സമയം പാഴാക്കിയില്ല, ഫോൺ എടുത്തു വിളിച്ചു മഞ്ജിമയുടെ നമ്പറിലേക്കു......
അഭി റിപ്ലേ അയക്കുന്നതിനു പകരം മഞ്ജിമയെ ഫോൺ വിളിച്ചു...
മഞ്ജിമ : ഹൈ ഡാ...
അഭി പൊട്ടി തെറിച്ചു : എവടെ ആയിരുന്നെടി ഫോൺ ഓഫ് ചെയ്ത് വച്ച്.....
മഞ്ജിമ : തിരക്കുകൾ...
അഭി : എന്ത് തിരക്കുകൾ, ഒന്ന് പറയാലോ. അതിനും സമയം ഉണ്ടായില്ലേ നിനക്ക്.. ഒരു മെസ്സേജ് അയക്കാൻ ഇത്ര സമയം വേണോ.....
മഞ്ജിമ ശരിക്കും അത്ഭുതപ്പെട്ടു അഭിയുടെ ദേഷ്യത്തിലുള്ള ശബ്ദം കേട്ടിട്ട്..
മഞ്ജിമ : നീ ചൂടാവല്ലേ...
അഭി : ചൂടാവാതെ പിന്നെ. നിനക്ക് അറിയില്ല എത്ര ടെൻഷൻ അടിച്ചു എന്ന്. കൊച്ചിയിൽ നീ എവിടെയാ താമസിക്കുന്നത് എന്ന് എനിക്കറിയില്ല, അല്ലെങ്കിൽ ഞാൻ അങ്ങോട്ട് വന്നേനെ.
മഞ്ജിമ : ഞാൻ പറഞ്ഞല്ലോ തിരക്കായി പോയി എന്ന്.
അഭി : എന്ത് തിരക്ക്. എന്നോട് ദേഷ്യമോ വെറുപ്പോ ഉണ്ടെങ്കിൽ അത് പറ..
മഞ്ജിമ : എന്റെ അഭി, എനിക്ക് എന്തിനാ നിന്നോട് ദേഷ്യം.
അഭി : ഉറപ്പാണോ?..
മഞ്ജിമ : അതെ..
അഭി : എന്നാൽ എനിക്ക് നിന്നെ കാണണം. നമുക്ക് ഒരുമിച്ച് എന്റെ അമ്മയെ പോയി കാണാം. എനിക്ക് പറ്റും തോന്നുന്നില്ല നീയില്ലാതെ ജീവിക്കാൻ. എങ്ങിനെയെങ്കിലും ഞാൻ എന്റെ അമ്മയെ സമ്മതിപ്പിച്ചു കൊണ്ട്.....
മഞ്ജിമക്ക് തന്റെ കാതുകളെ വിശ്വസിക്കാൻ ആയില്ല. അഭി തന്നാണോ ഈ പറയുന്നത്. മഞ്ജിമ ഫോണിൽ അഭിയുടെ പേരും നമ്പറും ഒന്നുടെ നോക്കി.
മഞ്ജിമ വാക്കുകൾക്കായി പരതി.
അഭി : എന്താ പറയാത്തെ ഒന്നും. ഞാൻ നല്ലവണ്ണം
💬 Comments
View all comments