Chapter Title : തുടക്കവും ഒടുക്കവും 6 [ശ്രീരാജ്]
അതപ്പോൾ നോക്കാം,, വേഗം റെഡി ആയി വാ, ദോശ ഉണ്ടാക്കി തരാം. ഇന്നലെ ഒന്നും കഴിച്ചിട്ടല്ലല്ലോ.
കണ്ണ് മിഴിച്ചു തന്നെ നോക്കി കിടക്കണ അഭിയോട് മഞ്ജിമ അലറി : വേഗം വാടാ,,,...
മഞ്ജിമ ഉണ്ടാക്കിയ ദോശ, അമ്മ ഉണ്ടാക്കി വച്ച് പോയ ചട്ടിണിയും കൂട്ടി നല്ല തട്ട് തട്ടി അഭി. മിനിഞ്ഞാന്ന് മുതൽ ഒന്നും കഴിച്ചിരുന്നില്ല പാവം.
അഭി വെട്ടി വിഴുങ്ങുന്നത് മഞ്ജിമ പുഞ്ചിരിച്ചു നോക്കി നിന്നു അടുത്തു തന്നെ.
അഭിയുടെ പ്ലേറ്റ് എടുത്തു കഴുകി അഭിയോട് മഞ്ജിമ പറഞ്ഞു : എനിക്ക് കുറച്ച് പണിയുണ്ട്. റൂമിൽ കാണും. ഡിസ്റ്റർബ് ചെയ്യരുത്.
അഭി മിണ്ടാതെ ഹാളിൽ പോയി ഇരുന്ന് തന്റെ ഓർമകളിലേക്ക് പോയി. അഭിയുടെ മനസ്സിൽ, മഞ്ജിമയെ രണ്ടാമത് കണ്ടത് മുതൽ, കുറച്ച് മുൻപ് മഞ്ജിമ പറഞ്ഞത് എല്ലാം ഉരുണ്ട് കളിച്ചു.
അതിനിടയിൽ ആണ്, അഭിക്ക് തന്റെ ലീവിന്റെ കാര്യം ഓർമ വന്നത്. അഭി ഫോൺ എടുത്തു വിളിച്ചു മിനി ചേച്ചിക്ക്.
മിനി : ഹെലോ അഭി....
അഭി : മിനി ചേച്ചി, ലീവിന്റെ കാര്യം പറയാൻ ആണ്.
മിനി : ഒരു മാസത്തെ ലീവ് അപ്പ്രൂവ്ഡ് ആയിട്ടുണ്ട്.
" ഒരുമാസത്തെ ലീവോ ", അതിനു ആര് ലീവ് ഇട്ടു. അഭി മനസ്സിൽ ചോദിച്ചു.
മിനി : അഭി,, പറയുന്നത് കൊണ്ട് ഒന്നും തോന്നരുത്. നീ ചെയ്യുന്നത് തെറ്റാണ്. ഞാൻ ഉള്ളപ്പോൾ ഡയറക്റ്റ് ജിന്റോ സാറിനെ വിളിച്ചു ലീവ് ശരിയാക്കുക. എന്നിട്ട് ജിന്റോ സർ എന്നോട് പറയുക. അത് ശരിയല്ല അഭി.
അഭി : അതിനു ചേച്ചി ഞാൻ?..
മിനി : നീയൊന്നും പറയണ്ട, എനി വേ അഡ്വാൻസ്ഡ് കൻഗ്രാസ് ഫോർ ന്യൂ ബിഗിനിങ്. ഫോട്ടോ കണ്ടു കുട്ടിയുടെ, ഇവിടെ എല്ലാവരും . ചെക്കന്മാർ ഒക്കെ നിന്നെ ഓർത്തു അസൂയപെട്ടു ഇരിക്കാണ്. പേരെന്താ കുട്ടിയുടെ.
അഭി : ഫോട്ടോ ആരു കാണിച്ചു?.. എന്തൊക്കെയാ ചേച്ചി അവിടെ നടക്കുന്നത്.
മിനി : ഒന്നും അറിയാത്ത പോലെ. ഇനി എന്നെ ശശി ആക്കാം എന്ന് വിചാരിക്കേണ്ട. നവീൻ ആണ് ഫോട്ടോ എല്ലാവർക്കും
💬 Comments
View all comments