Chapter Title : തുടക്കവും ഒടുക്കവും 6 [ശ്രീരാജ്]
അമ്മയെയും മാറി മാറി നോക്കി. അതിശയവും അമ്പരപ്പും ഒന്നും മനസിലാവാതെ.........
അഭി ചാടി എഴുന്നേറ്റു ഉറക്കെ ചോദിച്ചു : മഞ്ചൂ,,,,,,, നീ......നീയെന്താ ഇവിടെ......
മഞ്ജിമ കണ്ണ് നിറച്ചു മുഖം കുനിച്ചു ജലജയുടെ അടുത്ത് നിന്നു.......
അഭി : നിന്നോടാ ചോദിച്ചേ, ഇവിടെ എന്താ എന്ന്.
ജലജ ചാടി എഴുന്നേറ്റ്, അഭിയുടെയും മഞ്ജിമയുടെയും ഇടയിൽ ആയി അഭിയെ ക്രൂരമായി നനഞ്ഞ കണ്ണുമായി നോക്കി.
അഭി ശരിക്കും പേടിച്ചു അമ്മയുടെ നോട്ടം കണ്ടിട്ട്. ഒരക്ഷരം പോലും വന്നില്ല വായിൽ നിന്ന്.
ജലജ : ഇവൾ ഇവിടെ എന്താ എന്ന് നിനക്കറിയില്ലേ?..
കണ്ണുകൾ നിറഞ്ഞിരുന്നു എങ്കിലും, ജലജയുടെ പിറകിൽ നിന്നിരുന്ന മഞ്ജിമയുടെ ചുണ്ടുകളിൽ ഉണ്ടായിരുന്നത് പുഞ്ചിരി ആയിരുന്നു. വിജയത്തിന്റെ പുഞ്ചിരി.
ജലജ അലറി : കൊച്ചിന് വയറ്റിൽ ഉണ്ടാക്കി കൊടുത്തിട്ട് മിണ്ടാതെ നിക്കുന്നോടാ?...
അഭി നിന്ന നിൽപ്പിൽ ഇല്ലാതായി എന്ന് പറയാം. വിയർത്തു കുളിച്ചു. ആകെ അന്തം വിട്ടു. കണ്ണ് രണ്ടും പുറത്തു ചാടി.
ജലജ : പറയടാ, നിന്റെ നാവിറങ്ങി പോയോ....
വാക്കുകൾ കിട്ടാതെ പരതി അഭി : അമ്മേ, ഞാൻ,,,,, അത്..... അങ്ങിനെ......
അഭിക്ക് കണ്മുന്നിൽ മഞ്ജിമയുമായി ചിലവിട്ട നിമിഷങ്ങൾ ഓർമ വന്നു. മനസ്സിനുള്ളിൽ തെളിഞ്ഞു കൊണ്ടിരുന്നു. പക്ഷെ,, ഗർഭം............
മിനിഞ്ഞാന്ന് രാത്രി, അടുത്ത ആഴ്ച നമുക്ക് ഒന്നിച്ചു നിന്റെ അമ്മയെ കാണാം പോവാം അടുത്ത ആഴ്ച എന്ന് പറഞ്ഞ മഞ്ജു ആണ് തന്റെ മുന്നിൽ നിൽക്കുന്നത്..... അഭി ഓർത്തു.
അഭി തല കുനിച്ചു നിന്ന്,പഴയത് ഒക്കെ ഓർത്തു.
ജലജ തൊട്ടടുത്തു വന്നു പിന്നെയും കൊടുത്തു രണ്ട് മൂന്നെണ്ണം.
💬 Comments
View all comments