Chapter Title : തുടക്കവും ഒടുക്കവും 6 [ശ്രീരാജ്]
വല്ലവന്റെയും വീട്ടിൽ പോയി നിന്ന് തൊഴുതു മാപ്പ് ഇറക്കിയല്ലേ പറ്റൂ...
മഞ്ജിമക്ക് മനസ്സിലായി എന്തായിരിക്കും സിറ്റുവേഷൻ ഉണ്ടായിരിക്കുക എന്ന്. എന്നാൽ അഭിക്ക് മനസ്സിലായില്ല.
മഞ്ജിമ : അമ്മ....
ജലജ : ഉഷ ചേച്ചിയോ?.. മറ്റന്നാൾ ഇങ്ങോട്ട് വരുന്നുണ്ട് അപ്പുവിനെയും കൂട്ടി. നീ പേടിക്കണ്ട. ഉഷാച്ചിക്ക് ഓകെ ആണ് എല്ലാം.
മഞ്ജിമക്ക് കൂടെ പ്ലേറ്റ് കൊടുത്തു ജലജ പറഞ്ഞു : നീ കൂടി ഇരി മോളെ. ഇവന്റെ കാര്യം ഒന്നും നോക്കണ്ട. ഇവന് ബാക്കി ഉള്ളവരുടെ കാര്യം ഒന്നും അറിയണ്ടല്ലോ.
അഭി പതിയെ എഴുന്നേറ്റു. ജലജ മഞ്ജിമ അഭിയെ നോക്കുന്നത് കണ്ടു. മഞ്ജിമയുടെ കണ്ണിൽ ഭക്ഷണം പൂർത്തിയാക്കാതെ എഴുന്നേൽക്കുന്ന തന്റെ മകനോട് ഉള്ള സ്നേഹവും കണ്ടു.
ജലജ അഭിയെ നോക്കി പറഞ്ഞു : ഇരിക്കട അവിടെ. തിന്നിട്ടു പോയാൽ മതി.
അഭി ഒരക്ഷരം മിണ്ടാതെ ആരുടെയും മുഖത്ത് നോക്കാതെ ഭക്ഷണം കഴിക്കുന്നത് കണ്ട് ചിരി വന്നു മഞ്ജിമക്ക്.
മഞ്ജിമയുടെ ചിരി കണ്ട് ജലജ പറഞ്ഞു : ഇപ്പോൾ മനസിലായല്ലോ, ഇവനെ എങ്ങനെ ആണ് ഡീൽ ചെയ്യേണ്ടത് എന്ന്. ഇനി നീ വേണം നോക്കാൻ.
മഞ്ജിമയുടെ മുഖത്ത് പുഞ്ചിരി ആയിരുന്നു എങ്കിൽ, അഭിയുടെ മുഖത്ത് ഒരു നാണം ആയിരുന്നു. മഞ്ജിമ മാത്രം മനസിലാക്കി അത്.
...........................................................................
രണ്ട് ദിവസം കൊണ്ട് ജലജ മനസിലാക്കി, മഞ്ജിമ ചെറിയ പുള്ളി ഒന്നും അല്ല ഇപ്പോൾ എന്ന്. അല്ലെങ്കിൽ മഞ്ജിമ അറിയിച്ചു കൊടുത്തു എന്നുള്ളതാണ് സത്യം.
തന്റെ റൂമിൽ ഫോണിൽ ഇംഗ്ലീഷിലും, തമിഴിലും, അറിയാത്ത വേറെ ഏതോ ഭാഷയിൽ ഒക്കെ സംസാരിച്ചു ജോലിക്കാര്യവും, ബിസിനസ്സിന്റെ
💬 Comments
View all comments