Chapter Title : തുടക്കവും ഒടുക്കവും 7 [ശ്രീരാജ്] [Climax]
നാണം ഉള്ള ചിരിയായി മാറുന്നത് എല്ലാവരും കണ്ടു. എല്ലാവരും കൂടെ ചിരിച്ചു.
ഫോട്ടോ എടുത്ത ശേഷം അഭിയേയും മഞ്ജിമയെയും നോക്കി ജോർജ് പറഞ്ഞു : താങ്ക് യൂ.....
കുറെ നേരത്തെ ഫോട്ടോ എടുപ്പിന് ചെറിയ ഗ്യാപ് കൊടുക്കാൻ തീരുമാനിച്ചു ഫാത്തിമ.
ജ്യുവൽ അഭിയെ കൊണ്ട് പോയി ഒരു മൂലയിൽ ടച് അപ് നടത്തുമ്പോൾ ഫാത്തിമ മഞ്ജിമയുടെ കാര്യം നോക്കി.
കുറെ നേരമായി, ഒരു ആക്കിയ ചിരി, ഫാത്തിമയുടെ മുഖത്ത് കാണുന്നു മഞ്ജിമ. തന്റെ കൂടെ സ്റ്റേജിൽ തന്നെ ഉണ്ടായിരുന്നു ഫാത്തിമ ഇതു വരെയും. അമ്മയെ പോലെ, കൂട്ടുകാരിയെ പോലെ.
മഞ്ജിമ സ്വരം താഴ്ത്തി ചോദിച്ചു : നിങ്ങൾ കുറെ നേരായല്ലോ ഇത്ത ഇളിക്കാൻ തുടങ്ങിയിട്ട്. എന്താ കാര്യം.
ഫാത്തിമ ഒന്നും പറയാതെ പുഞ്ചിരി തുടർന്നു.
മഞ്ജിമ : പറ ഇത്ത, ഒരുമാതിരി ആളെ കളിയാക്കാതെ.
ഫാത്തിമ വാ തുറന്നു : നീ തിരക്കിന്റെ ഇടയിൽ ശ്രദ്ധിച്ചില്ല അല്ലെ ഒന്നും.
മഞ്ജിമ : എന്ത്?..
ഫാത്തിമ : എടി, നിന്റെ അമ്മായിഅമ്മ ഇല്ലേ, ജലജ , അതൊരു തിമിംഗലം ആണ്, നീല തിമിംഗലം.
മഞ്ജിമ കണ്ണ് തുറിച്ചു നോക്കി ഫാത്തിമയെ, ഒന്നും മനസിലാവാതെ.
ഫാത്തിമ മഞ്ജിമയുടെ ചെവിയോട് ചേർന്ന് : നമ്മൾ കടലിൽ വസിക്കുന്ന തിമിംഗലങ്ങൾ ആണെങ്കിൽ ജലജ കുളത്തിൽ ആണ് എന്നതാ വ്യത്യാസം.
മഞ്ജിമ : എന്തൊക്കെയാ ഇത്ത പറയുന്നത്. എനിക്കൊന്നും മനസിലാവുന്നില്ല.
ഫാത്തിമ കുറച്ച് കൂടെ പിന്നിലോട്ട് നിർത്തി ഫാത്തിമയെ. താൻ പറയുന്നതോ മഞ്ജിമ പറയുന്നതോ, ചുണ്ട് കൊണ്ട് പോലും ആർക്കും മനസിലാക്കാൻ പറ്റാത്ത രീതിയിൽ നിർത്തി. എന്നിട്ട് പറഞ്ഞു : അഭിടെ ഭാഗത്തു നിന്നും എത്ര പേർ ഈ ഫഗ്ക്ഷനിൽ ഉണ്ട്?.
മഞ്ജിമ : 15 പ്ലസ് 45,,, 60 ആണ് തോന്നുന്നു.
ഫാത്തിമ : എന്നാൽ ഈ അറുപതിൽ എത്ര ആണുങ്ങൾ ഉണ്ട്?.
മഞ്ജിമ : അതെനിക്കറിയില്ല.
ഫാത്തിമ : 30 പിടിച്ചോ.
മഞ്ജിമ : മ്മ്മ്മ്???
ഫാത്തിമ :ഞാൻ മനസിലാക്കിയതാ പറയുന്നത്. ഈ മുപ്പതിൽ, ബഷീറും ജോർജും അല്ലാതെ വേറെയും ഉണ്ട് ആൾക്കാർ
💬 Comments
View all comments