Chapter Title : തുടക്കവും ഒടുക്കവും [ശ്രീരാജ്]
കടന്നു പോയി, ഫ്രീ ടൈമിൽ ഓരോന്ന് ആലോചിച്ചു സങ്കടപെട്ട് ഇരിന്നിരുന്ന സമയങ്ങൾ എങ്ങോട്ടോ പോയ് മറഞ്ഞു.
ഫ്രീ ടൈമിൽ, ജോലിയിൽ ആയാലും വീട്ടിൽ ആയാലും ഫോൺ എടുക്കുക, അഭിക്കു മെസ്സേജ് അയക്കുക. എന്തെങ്കിലും ഒക്കെ സംസാരിച്ചു സമയം പോകും.
അതിൽ കൂടുതലായി, അഭിയുമായി ഉള്ള സംസാരവും ചാറ്റും, എന്തൊക്കെയോ കോൺഫിഡൻസും, ധൈര്യവും മഞ്ജിമയിൽ നിറച്ചു.
മുടിയിലും മുഖത്തെ സൗന്ദര്യത്തിലും എല്ലാം മഞ്ജിമ ശ്രദ്ധ കൊടുത്തു തുടങ്ങി. സങ്കടം നിഴലിച്ചിരുന്ന മുഖത്ത് ഇന്ന് ഉത്സാഹവും സന്തോഷവും വന്നു തുടങ്ങിയിരിക്കുന്നു.
രാവിലെ ഗുഡ്മോർണിംഗ് ഡിയറിൽ തുടങ്ങി രാത്രി ഗൂഡ്‌നൈറ്റ് ഡിയർ കൂടെ ആണ് മഞ്ജിമയുടെ ദിവസം ആരംഭിക്കുന്നതും അവസാനിക്കുന്നതും.
ഇതിനിടയിൽ അഭിയെ കുറിച്ച് കൂടുതൽ മനസിലാക്കി മഞ്ജിമ. അമ്മ, ജലജ ആണ് എല്ലാം. ജലജ വരക്കുന്നതിനു അപ്പുറമോ ഇപ്പുറമോ പോകില്ല അഭി. എട്ടാം ക്ലാസ്സ് കഴിഞ്ഞു അച്ഛന്റെ നാട്ടിൽ പോയിട്ടും അഭിയെ ഒരു മാറ്റവും ഇല്ലാതെ കൂട്ടിലിട്ട കിളിയെ പോലെ തന്നെ ആണ് ജലജ വളർത്തിയത്. അത് കൊണ്ട് തന്നെ ആണ്, എഞ്ചിനീയറിംഗ് റാങ്ക് ലിസ്റ്റിൽ ആദ്യ നൂറിനുള്ളിൽ പേര് വന്നതും, ഏറ്റവും നല്ല എഞ്ചിനീയറിംഗ് കോളേജ് തിരഞ്ഞെടുക്കാതെ വീടിനു തൊട്ടടുത്തുള്ള എഞ്ചിനീയറിംഗ് കോളേജിൽ, വീട്ടിൽ നിന്ന് പോയി വരാം എന്നുള്ള തീരുമാനത്തിൽ മെക്കാനിക്കൽ ട്രെഡിൽ എഞ്ചിനീയറിംഗിന് ചേർന്നതും.
എല്ലാം അറിഞ്ഞു മഞ്ജിമക്ക്, ജലജയോട് അസൂയ ആണ് തോന്നിയത്. കൂടാതെ കുട്ടികാലം മുതൽ അറിയാവുന്ന ജലജ അമ്മായിയോട് മതിപ്പും. അന്നും ഇന്നും ആരെയും വരച്ച വരയിൽ നിർത്താനുള്ള ആ കഴിവ്. ആ കഴിവ് തനിക്കു ഇല്ലല്ലോ എന്നുള്ള അസൂയയും
ഞായറാഴ്ച മൂന്നു മണി കഴിഞ്ഞു കാണും. ജലജയുടെ ഫോണിൽ നിന്നും മഞ്ജിമക്ക് കാൾ വന്നു.
അഭി പറഞ്ഞിരുന്നു, അമ്മയെയും കൂട്ടി ഷോപ്പിംഗിന് പോകുന്നുണ്ട് എന്നു. അതുകൊണ്ട് ഫ്രീ ആയിരിക്കില്ല ഇന്ന് എന്ന്.
മഞ്ജിമ ഫോൺ എടുത്തു :മഞ്ജു ഞങ്ങൾ ഇവിടെ ടൗണിൽ ഉണ്ട്. വീട്ടിലേക്കു ഉള്ള അഡ്രസ് പറ.
ഒരു നിമിഷം മഞ്ജിമ ഒന്ന് ഞെട്ടി. അഡ്രസ് പറയല്ലാതെ വേറെ വഴി ഇല്ലായിരുന്നു മഞ്ജിമക്ക്. ഞങ്ങൾ ഒരു അര മണിക്കൂറിൽ അങ്ങോട്ട്
💬 Comments
View all comments