0%

Chapter Title : തുടക്കവും ഒടുക്കവും [ശ്രീരാജ്]

Author : kkstories Read All Parts 1.6K

പറ്റില്ല. നമ്മുടെ ഇടയിൽ എന്തു സംഭവിക്കും എന്ന് എനിക്കറിയില്ല. പക്ഷെ വര്ഷങ്ങള്ക്കു ശേഷം നമ്മൾ വീണ്ടും പരസ്പരം അറിഞ്ഞപ്പോൾ, സംസാരിച്ചപ്പോൾ, നിന്റെ പ്രശ്നങ്ങൾ എല്ലാം പറഞ്ഞപ്പോൾ, നിന്നെ അറിഞ്ഞപ്പോൾ തോന്നി, നീ എന്റേത് ആണ് എന്ന്. ഇനി അത് മാറ്റുക എളുപ്പമല്ല. മാറ്റണം എന്നാണെങ്കിൽ അതിനു ഒരു വഴിയേ ഉള്ളൂ. പൂരത്തിന് ശേഷം നടന്നത് മൊത്തം ഒരു സ്വപ്നം ആയി കാണുക. നമ്മൾ കണ്ടിട്ടില്ല, മിണ്ടിയിട്ടില്ല.
മഞ്ജുവിന് എന്തു പറയണം എന്ന് ഒരു പിടുത്തവും ഇല്ലായിരുന്നു.
അഭി : നീ എന്തായാലും ആലോചിച്ചു പറ. എന്ത് തന്നെ ആയാലും. ഞാൻ അക്‌സെപ്റ്റ് ചെയ്യാം.
മഞ്ജിമക്ക് ഒന്നും പറയാൻ ഉണ്ടായിരുന്നില്ല. അഭി ഓഫ്‌ ലൈൻ പോയിരിക്കുന്നു. മഞ്ജിമ ഫോൺ കിടക്കയിൽ വച്ചു.
അപ്സരയുടെ കൂടെ പഠിപ്പിക്കാൻ ഇരുന്നെങ്കിൽ കൂടെ, മനസ്സ് മൊത്തം അഭി പറഞ്ഞതിൽ ആയിരുന്നു.
കുറച്ച് ദിവസമേ ആയിട്ടുള്ളു അഭിയുമായി വീണ്ടും സംസാരം തുടങ്ങിയിട്ട്, പക്ഷെ എന്തെന്നില്ലാത്ത കോൺഫിഡൻസ് വന്നു, മുഖം കണ്ണാടിയിൽ ശരിക്ക് നോക്കാൻ തുടങ്ങി. എല്ലാറ്റിനും ഉപരി, വീട്ടിലെ പ്രശ്നങ്ങൾ ഒന്നുമല്ലാതായി. സുഖമായി ഉറങ്ങാൻ തുടങ്ങിയിരുന്നു.
സമയം പതിനൊന്നു മണി ആയിരിക്കുന്നു. വിനയന്റെ കൂർക്കം വലി ഉച്ചത്തിൽ റൂമിൽ മുഴങ്ങി കേൾക്കുന്നു.
എന്തോ ആലോചിച്ചു ഉറപ്പിച്ച പോലെ മഞ്ജിമ ഫോൺ എടുത്തു അഭിക്കു മെസ്സേജ് അയച്ചു : ടാ,, ഉറങ്ങിയോ?..
ഉടനെ തിരിച്ചു മെസ്സേജ് വന്നു : എയ് ഇല്ല....
മഞ്ജു : എടാ ഞാൻ കുറെ ആലോചിച്ചു.
അഭി : എന്നിട്ട്...
മഞ്ജു : നീ പറഞ്ഞപോലെ ഭാവിയിൽ എന്ത് ആവും എന്ന്

💬 Comments

View all comments