Chapter Title : തുടക്കവും ഒടുക്കവും [ശ്രീരാജ്]
മഞ്ജു : നിനക്ക് എന്തും പറഞ്ഞൂടെ എന്നോട് പിന്നെന്താ...
അഭി : ഞാൻ ജീവിതത്തിൽ ഒരു പെണ്ണിനെ പ്രൊപ്പോസ് ചെയ്യുക പോലും ചെയ്തിട്ടില്ല. അങ്ങനുള്ള ഞാൻ ആണ് അന്ന് ഉത്സവത്തിന്റെ അന്ന്..
ഉത്സവത്തിന്റെ അന്ന് അഭി അടുത്തിരുന്നു കാണിച്ചത്, അറിയാതെ അല്ല അപ്പോൾ. അറിഞ്ഞാണ്. തന്റെ തോന്നൽ ശരിയായിരുന്നു..
മഞ്ജു എന്ത് പറയണം എന്നറിയാതെ കുഴങ്ങി. ഒരു നിർജീവമായ അവസ്ഥ കുറച്ച് നേരത്തേക്ക്..
അഭി : ഞാൻ ദൈവം സത്യം, അല്ല അമ്മ സത്യം, നിനക്കറിയാലോ, അമ്മയാണ് എനിക്ക് എല്ലാം എന്നു. അമ്മയെ പിടിച്ചു സത്യം ചെയ്തു പറയുന്നു, ഞാൻ അന്ന് ആദ്യമായി ആണ്, ജീവിതത്തിൽ ആദ്യമായി. എനിക്ക് തന്നെ അറിയില്ല അന്ന് എന്താണ് സംഭവിച്ചത് എന്നു. വീട്ടിലെത്തി രണ്ടു ദിവസം ഉറങ്ങിയിട്ടില്ല.
മഞ്ജിമ ഒന്ന് മൂളുക മാത്രം ചെയ്തു :മ്മ്..
ഇനിയും അഭിയിൽ നിന്നും വരാൻ ഉണ്ട് എന്നറിഞ്ഞു കൊണ്ട് തന്നെ...
മറുപുറത്തു, കാര്യങ്ങൾ കയ്യിൽ നിന്നും പോയി അഭിയുടെ. ഉദ്ദേശിച്ച പോലെ അല്ല കാര്യങ്ങൾ നടന്നത്. എന്തെങ്കിലും നുണ പറഞ്ഞു കാര്യങ്ങൾ തിരിച്ചു പിടിച്ചേ പറ്റൂ എന്ന നിലയിൽ ആണ് കാര്യങ്ങൾ. അല്ലെങ്കിൽ ഇതോടെ തീരും. മനസ്സിൽ വരുന്ന നുണ അടിച്ചു വിട്ടേ പറ്റൂ..
അഭി : ലവ് അറ്റ് ഫസ്റ്റ് സയിറ്റ് എന്നൊന്നും പറയില്ല. പക്ഷെ, നിന്നെ കണ്ടതും, നിന്റെ അടുത്തിരുന്നതും, ഞാൻ ഞാനെ അല്ലാതായി. നിന്റെ മണം പോലും എനിക്ക് ഒരു അനുഭൂതി ആയി തോന്നി.
എല്ലാം കേട്ട്, ദേഷ്യ പെടുന്നതിനു പകരം മഞ്ജിമക്ക് കുളിരു കോരുന്ന ഫീൽ ആണ് ഉണ്ടായതു.
💬 Comments
View all comments