0%

Chapter Title : ടിഷ്യൂ പേപ്പർ [Sojan]

Author : Sojan Read All Parts 2.7K

സുഖം."

ബാലു : "ഓസ്?"

ശ്യാമ : "ഉം, ഹും.. ഇങ്ങിനൊരു പിശുക്കൻ?!!"

ബാലു : "പിന്നെ പത്തു രൂപായ്ക്ക് പേരക്കാ വാങ്ങാൻ മടിയുള്ള ആളാണ് പറയുന്നത്."

ശ്യാമ : "കാശ് തരുന്നുണ്ടോ?"

ബാലു : "ഇന്നാ."

ശ്യാമ : "അങ്ങിനെ വഴിക്ക് വാ."

പേരയ്ക്കാ വാങ്ങി തിരിച്ച് സ്‌റ്റെപ്പ് കയറി വരുന്ന ശ്യാമ കഴുകാതെ തിന്നുന്നത് കണ്ട് ബാലു പറഞ്ഞു

ബാലു : "അതൊന്ന് കഴുകിയിട്ട് തിന്ന് പെണ്ണേ?!!"

ശ്യാമ : "ഞാൻ കഴുകി."

ബാലു : "എവിടുന്ന്?"

ശ്യാമ : "താഴത്തെ ചേച്ചിയുടെ കടയിൽ നിന്ന്, ഒരെണ്ണം ചേച്ചിക്ക് കൊടുക്കേണ്ടി വന്നു."

ബാലു : "അപ്പോൾ എനിക്കില്ലേ?"

ശ്യാമ : "2 എണ്ണമേ 10 രൂപായ്ക്ക് കിട്ടിയുള്ളൂ. ദാ ഞാൻ കടിച്ചതുണ്ട് മതിയോ?"

അവൻ അവളെ സൂക്ഷിച്ചൊന്ന് നോക്കി.

ശ്യാമ : "വേണേൽ മതി.." അവൾ തുടർന്നു

"താ.." ബാലു പറഞ്ഞു.

അവൾ അത് അവന്റെ നേരെ നീട്ടി, അവനത് വാങ്ങി കടിച്ചു..

ശ്യാമ : "നിനക്ക് വേണോ?"

അവൾക്ക് ചെറിയ ഒരു നാണം.

ശ്യാമ : "ചെറുക്കൻ കടിച്ചതല്ലേ?" വിളിക്കുന്നത് ചെറുക്കൻ എന്നുവരെയായി.

ബാലു : "നീ കടിച്ചതല്ലേ ഞാൻ തിന്നത്?"

അവൾ ചെറുനാണത്തോടെ അവന്റെ കൈയ്യിൽ നിന്നും അത് വാങ്ങി.

ബാലു : "വലിയ വിഷമിച്ച് തിന്നേണ്ട, ഇങ്ങ് തന്നേക്ക്?" മുഖം ചുളിച്ച് വിഷമിച്ച് തിന്നുന്നത് കണ്ട് അവൻ പറഞ്ഞു..

അവൾ അത് കേൾക്കാത്ത മട്ടിൽ വീണ്ടും പേരയ്ക്കാ തിന്നാൻ തുടങ്ങി.

തീരാറായപ്പോൾ ചെറിയ ഒരു കഷ്ണം അവന്റെ നേരെ നീട്ടി,

💬 Comments

View all comments