Chapter Title : ടിഷ്യൂ പേപ്പർ [Sojan]
ശ്യാമ : "ഇന്നാ വേണോ? കഴിച്ചോ."
ബാലു : "ഹും ഒരു സിൽക്ക് സ്മിത വന്നിരിക്കുന്നു."
അവൾ എന്താ എന്നമട്ടിൽ തുറിച്ചു നോക്കി..
ബാലു : "മനസിലായില്ല അല്ലേ?"
ശ്യാമ : "ഇല്ല," അവൾ നിഷ്‌ക്കളങ്കമായി പറഞ്ഞു.
ബാലു : "പണ്ട് സിൽക്ക് സ്മിത കടിച്ച ഒരു ആപ്പിൾ ഒരു ലക്ഷം രൂപായ്ക്കാണ് ലേലത്തിന് പോയത്."
ശ്യാമ : "നേര്?"
ബാലു : "ഉം."
ശ്യാമ : "പക്ഷേ ഈ പേരയ്ക്കാ ഒരു ലക്ഷത്തിനും കിട്ടില്ല."
ബാലു : "ഓഹോ?" ബാലു
ശ്യാമ : "എന്താ ല്ലേ?" ശ്യാമ അവളെത്തന്നെ പെരുപ്പിച്ചു പറഞ്ഞു.
ബാലു : "ല്ല" ബാലു കളിയാക്കി
ശ്യാമ : "എന്തോന്ന് ല്ല, ഞാൻ കടിച്ച പേരയ്ക്കായ്ക്ക് ഒരു കോടിയാണ് വില."
ബാലു : "ഞാൻ തിന്നണമെങ്കിൽ അത് പറ, ഇങ്ങ് തന്നേക്ക് വേണേൽ തിന്നേക്കാം."
അവൾ ചിരിച്ചുകൊണ്ട് അത് അവന് നൽകി.
ശ്യാമ കൈ എല്ലാം ടിഷ്യൂപേപ്പറിൽ തുടച്ച് വേസ്റ്റ് ബാസ്‌ക്കറ്റിൽ ഇട്ടു.
ശ്യാമ : "വെള്ളം കുടിക്കട്ടെ," തന്നോട് തന്നെ പറഞ്ഞ് അവൾ വീട്ടിൽ നിന്നും കൊണ്ടുവന്ന കുപ്പിയിൽ നിന്നും വാ മുട്ടിച്ച് വെള്ളം കുടിക്കാൻ തുടങ്ങി.
"എനിക്കും താ", ബാലു പറഞ്ഞു.
അവൾ ആ കുപ്പി അവന്റെ നേരെ നീട്ടി..
അവൻ വാ മുട്ടിക്കാതെ അതിൽ നിന്നും കുടിച്ചു.
ശ്യാമ : "നമ്മുടെ പോക്ക് ശരിയല്ല," അവൾ പെട്ടെന്ന് പറഞ്ഞു.
ബാലു : "ഉം?" അവൻ ചോദിച്ചു.
ശ്യാമ : "ച്ചും, ഒന്നുമില്ല." അവൾ ചുണ്ടുകൊണ്ട് ഒരു സ്വരം കേൾപ്പിച്ചു.
💬 Comments
View all comments