Chapter Title : ടിഷ്യൂ പേപ്പർ [Sojan]
ഈ അഭൗമസൗന്ദര്യത്തിന്റെ എന്ത് സംഭവവും രുചിക്കാൻ ബാലു തയ്യാറായിരുന്നു. പക്ഷേ അതൊന്നും അവൻ പുറത്ത് കാട്ടിയില്ല.
സംഭവബഹുലമായ നിരവധി ദിനങ്ങൾ അടർന്നുവീണുകൊണ്ടിരുന്നു. അവളുടെ എല്ലാകാര്യങ്ങളിലും ബാലു ഇടപെട്ടു തുടങ്ങി. അവൾ ബാലുവിനോട് എന്തു തുറന്നു പറയുന്ന അവസ്ഥയിലെത്തി. എടീ പോടീ എന്നൊക്കെ ചിലപ്പോൾ ബാലു വിളിക്കും. അവൾ അതിന് എതിരൊന്നും പറയാതിരുന്നതിനാൽ ബാലുവിന് അത് സന്തോഷവുമായിരുന്നു.
ശ്യാമ : "ഞാൻ എന്റെ മുടി ഒന്ന് സ്‌ട്രൈറ്റെൻ ചെയ്താലോ?" അടുത്ത ദിനം പുതിയ കോളുമായി വന്നു.
ബാലു : "3000 രൂപ ആകും, അറിയാമോ?"
ശ്യാമ : "ചേട്ടൻ തരില്ലേ?" അവൾ കളിയായി ചോദിച്ചു.
ബാലു : "പിന്നെ..!!"
ശ്യാമ : "എന്നാൽ വേണ്ട.." അവൾ പിണങ്ങി.
അവൻ ശ്രദ്ധിക്കാൻ പോയില്ല.
അടുത്ത ദിവസവും, അതിന്റെ അടുത്ത ദിവസവും അവൾ മൂഡോഫ് ആയി കാണപ്പെട്ടു. അവൻ ആദ്യമൊന്നും കാര്യമാക്കിയില്ല. പക്ഷേ പിന്നെയും അത് തുടർന്നപ്പോൾ അവൻ ചോദിച്ചു.
ബാലു : "എന്താ മുടിയുടെ കാര്യത്തിന് എന്നോട് പിണക്കമാണോ?"
അവൾ പകപ്പോടെ അവനെ നോക്കി,
ശ്യാമ : "മുടിയുടെ കാര്യത്തിനോ?"
ബാലു : "അല്ല മുടി സ്‌ട്രൈറ്റെൻ ചെയ്യാൻ പൈസാ ഇല്ലാത്തതിനാലാണോ?"
ശ്യാമ : "എന്ത്?"
ബാലു : "മൂഡോഫ്?"
ശ്യാമ : "ഹെയ് , അതൊന്നുമല്ല."
ബാലു : "പിന്നെ?"
ശ്യാമ : "ഒന്നുമില്ല."
ബാലു : "പറ."
അവളുടെ കണ്ണുകൾ നിറഞ്ഞു. സ്വരം ഇടറി.
ശ്യാമ : "ജോ.."
ബാലു : "ജോ?"
ശ്യാമ : "ജോയ്ക്ക് ആരോടോ അടുപ്പമുണ്ട്."
ബാലു : "നീ എങ്ങിനെ അറിഞ്ഞു?"
💬 Comments
View all comments