0%

Chapter Title : ടിഷ്യൂ പേപ്പർ [Sojan]

Author : Sojan Read All Parts 2.7K

ശ്യാമ : "എന്റെ ഒരു കൂട്ടുകാരി പറഞ്ഞു."

ബാലു : "നേരാണോ?"

ശ്യാമ : "അറിയില്ല. ഏതായാലും അവനിപ്പോൾ വിളിക്കുന്നത് കുറവാണ്."

ശ്യാമ : "ഞങ്ങൾ തമ്മിൽ ഒരു ചെറിയ പ്രശ്‌നം ഉണ്ടായിരുന്നു."

ബാലു : "എന്ത്?"

ശ്യാമ : "അവൻ എന്നെ അവന്റെ അമ്മായിയുടെ വീട്ടിലേയ്ക്ക് വിളിച്ചിരുന്നു."

ബാലു മനസിലാകാതെ അവളെ നോക്കി.

ശ്യാമ : "ആരും ഇല്ലാത്ത വീട്ടിലേയ്ക്ക്, അവരെല്ലാം കുറുവാ ദ്വീപ് കാണാൻ വയനാടിന് പോയ സമയം ജോയെ വീട് ഏത്പ്പിച്ചിട്ട് പോയതായിരുന്നു. എനിക്ക് പേടിയായതിനാൽ ഞാൻ പോയില്ല."

ബാലു : "അപ്പോൾ നിങ്ങൾ തമ്മിൽ?"

അവൾ ഒന്നും പറഞ്ഞില്ല.

ശ്യാമ : "ഞങ്ങൾ ... അവന് വേറെ പലതുമാണ് പ്ലാൻ.. അതാ ഞാൻ ..." കുറച്ചു കഴിഞ്ഞ് അവൾ വിതുമ്പുക്കൊണ്ട് പറഞ്ഞു..

ബാലു : "ശ്ശെ കരയാതെ.. സാരമില്ല.. അവൻ തിരിച്ചു വരുമായിരിക്കും.."

ശ്യാമ : "ഇല്ല .. ഏനിക്കറിയാം.. അവന് എന്നെ വേണ്ട.. പുതുതായി കിട്ടിയ പെണ്ണ് അവന്റെ മനസിലുള്ളതൊക്കെ നടക്കുന്ന ആളാണ്.."

ബാലു : "നിനക്ക് അറിയാമോ അവളെ?"

"ഉം.. ഞങ്ങൾ ഒന്നിച്ച് പഠിച്ചതാണ്, പണ്ടേ അവനെ നോട്ടമുണ്ടായിരുന്നു... അവൾക്ക്.." അറ്റവും മുറിയുമായി തന്നോടു തന്നെ എന്ന മട്ടിൽ അവൾ പറഞ്ഞു..

ബാലുവിന് ശരിക്കും വിഷമം തോന്നി.. പാവം സത്യമായും അവനെ വളരെ അധികം സ്‌നേഹിച്ചിരുന്നു.. വെറുതെയല്ല തന്റെ നമ്പരുകളൊന്നും ചിലവാകാതെ വന്നത്.

ബാലു : "ഇതൊന്നും ശാശ്വതമല്ലേന്നേ, അവളെ മടുത്തുകഴിയുമ്പോൾ വീണ്ടും നിന്റെ അടുത്ത് വരും.."

ശ്യാമ : "എന്റെ പട്ടിക്ക് വേണം ഇനി അവനെ.."

ബാലു

💬 Comments

View all comments