Chapter Title : ടിഷ്യൂ പേപ്പർ [Sojan]
അവളോട് പറഞ്ഞില്ല.
പ്രായപൂർത്തിയായെങ്കിലും ചില സമയങ്ങളിൽ കുട്ടികളുടെ സ്വഭാവമാണ്. ബാലു പുറത്ത് പോയിട്ട് വരുമ്പോൾ ചിലപ്പോൾ ബാലുവിന്റെ കസേരയിൽ കയറി ഇരിക്കും. കളക്ഷനിലെ കാശിൽ നിന്നും ഷേയ്ക്ക് വാങ്ങാനായി കാശ് കടം ചോദിക്കും.
"എടാ 'ദാ ദതിന്' വട്ടാണോ"? എന്ന് കൂട്ടുകാർ ചോദിക്കാൻ തുടങ്ങി.
ബാലു ഇതെല്ലാം തമാശായേ കണ്ടുള്ളൂ. ഒരു അരപിരി ലൂസ് കേസുകെട്ട് അത്രതന്നെ.
മാസങ്ങൾ കടന്നു പോയി.
ശ്യാമയും ബാലുവും വലിയ കൂട്ടുകാരായി മാറി.
ശ്യാമയ്ക്ക് ലൈനുണ്ട്, ബാലുവിനും ഉണ്ട് ഒരെണ്ണം. അവർ അതിനെപ്പറ്റിയെല്ലാം ചർച്ചചെയ്യുമായിരുന്നു. ബാലുവിന്റെ അടുപ്പക്കാരിയുടെ പേര് ഗിരിജ എന്നായിരുന്നു. അവളും ഇടയ്ക്ക് ഓഫീസിൽ വന്നിരുന്നു. ഗിരിജയ്ക്ക് തീരെ ഇഷ്ടമായില്ല ശ്യാമയെ പോലൊരു സുന്ദരിയെ മേൽനോട്ടത്തിന് ഏത്പിച്ചത്. അവളത് പറയുകയും ചെയ്തു. ബാലുവും ഗിരിജയും എപ്പോൾ വേണമെങ്കിലും അടിച്ച് പിരിയാം എന്നതരത്തിലൊരു ബന്ധമായിരുന്നു ഉണ്ടായിരുന്നത്. സ്‌നേഹിക്കുന്നതിനേക്കാൾ വഴക്കുണ്ടാക്കാനാണ് അവർ സമയം കണ്ടെത്തിയിരുന്നത്. മാത്രവുമല്ല ബാലുവിന്റെ ശാരീരീകാവശ്യങ്ങളൊന്നും ഗിരിജ കണക്കാക്കിയിരുന്നുമില്ല. അതുകൊണ്ടൊക്കെത്തന്നെ പുറത്ത് കിട്ടിയാൽ ബാലു വിടുകയില്ല. ഗിരിജയ്ക്ക് ആ കാര്യത്തിൽ സംശയം ഉള്ളത് ബന്ധം കൂടുതൽ ഉലച്ചു. പോയാൽ പോകട്ടെ എന്നമട്ടിലായി ബാലുവിന്റെ നടപടികളും.
അവസരം കിട്ടുമ്പോഴൊക്കെ ശ്യാമയെ കണ്ണിനാൽ മസാജ് ചെയ്യാനും, നേരംമ്പോക്കുകൾ പറയാനും ബാലു ആരംഭിച്ചു.
ബാലുവിന്റെ കോളും കൊളുത്തും വച്ചുള്ള നമ്പരുകൾ കണ്ണുരുട്ടിക്കാട്ടി ശ്യാമ തള്ളിക്കളഞ്ഞു.
ഒരു ദിവസം ശ്യാമ വീട്ടിൽ നിന്നും ഭക്ഷണമായി കൊണ്ടുവന്നത് ഇഡ്ഡിലി ആയിരുന്നു.
ശ്യാമ : "നല്ല ഇഡ്ഡിലിയാ ചേട്ടനു വേണോ?"
എന്തോ അന്ന് ബാലുവിന് നന്നായി വിശന്നിരിക്കുന്ന സമയമായതിനാൽ അവൻ പറഞ്ഞു..
ബാലു : "നിനക്ക് ഉച്ചയ്ക്ക് ഞാൻ
💬 Comments
View all comments