0%

Chapter Title : ടിഷ്യൂ പേപ്പർ [Sojan]

Author : Sojan Read All Parts 2.6K

പൊറോട്ട മേടിച്ചു തരാം..."

ശ്യാമ : "ഓ അതൊന്നും വേണ്ട, ഇത് നമ്മുക്ക് രണ്ട് പേർക്കും കഴിക്കാനുള്ളതുണ്ട്.." എന്നായി അവൾ

ഏതായാലും ഒരു പ്ലാസ്റ്റിക്ക് കൂടിനു മുകളിൽ ഇഡ്ഡലി അവൾ വിളമ്പി.. കൂടെ അവളും തൊട്ടടുത്തിരുന്നു. ഒന്നിച്ച് രണ്ടുപേരും കഴിപ്പു തുടങ്ങി.

ഇടയ്ക്ക് ബാലുവിനെ നോക്കി ഓരോ കമന്റുകൾ പാസാക്കുന്നുണ്ട്. കഴിപ്പുകഴിഞ്ഞ് കയ്യിൽ പറ്റിയ ചമ്മന്തിയും മറ്റും ബാലു നക്കി തുടയ്ക്കുന്നത് കണ്ടപ്പോൾ കളിയാക്കിക്കൊണ്ട് അവൾ അവളുടെ കൈയ്യും നീട്ടി പറഞ്ഞു

ശ്യാമ : "ദാ ഇതുകൂടി വേണമെങ്കിൽ നക്കിക്കോ?"

ആ തമാശ് ആസ്വദിച്ചതുപോലെ അവൻ പെട്ടെന്ന് അവളുടെ കൈ കടന്നു പിടിച്ച് ഒരു നക്ക്!!

അവൾ പെട്ടെന്ന് കൈ വലിച്ചു. എന്തോ ഒരു അപാകത ആ മുഖത്ത്.

ബാലു കുലുങ്ങി ചിരിച്ചു.

ശ്യാമ : "ശ്ശെ വൃത്തികേട്, ഇത്രയും അലമ്പാണെന്ന് ഞാൻ അറിഞ്ഞില്ല."

ബാലു : "ഇപ്പോൾ അറിഞ്ഞല്ലോ?"

ശ്യാമ : "ഒരു അറപ്പുമില്ലേ?"

ബാലു : "ഓ നിന്റെ അല്ലേ?"

അവൾ അരുതാത്തതെന്തോ കേട്ടതു പോലെ മുഖം ചുളിച്ചു.

അവളുടെ കാമുകൻ അറിഞ്ഞാൽ ഇതൊന്നും ഇഷ്ടപ്പെടില്ല എന്നെല്ലാം പറഞ്ഞു.. ബാലു എല്ലാം ചിരിച്ചു തള്ളി.. അവൾ ഇതൊന്നും ആരോടും പറയില്ല എന്ന് അവന് മനസിലായി. അല്ലെങ്കിൽ തന്നെ അവൾക്ക് തന്റെ നേർക്ക് കൈനീട്ടേണ്ട ആവശ്യം ഇല്ലായിരുന്നല്ലോ? കുരുത്തക്കേടിന് തുടക്കമിട്ടത് അവൾ തന്നെയല്ലേ? ബാലു സമാധാനിച്ചു.

അവർക്കിടയിൽ അവരറിയാതെ തന്നെ മറ്റെന്തോ ഒരു ബന്ധം വളരുന്നതായി രണ്ടു പേർക്കും തോന്നിത്തുടങ്ങി. പക്ഷേ ഒരിക്കലും താഴ്ന്നുകൊടുക്കാൻ അവർ തയ്യാറും അല്ലായിരുന്നു.

പ്രേമമാണോ?

മണ്ണാംകട്ട, പ്രേമം രണ്ടുപേർക്കും വേറെ

💬 Comments

View all comments