Chapter Title : ടോക്സിക് [സാത്യകി]
വിശദീകരിച്ചു തരാൻ തുടങ്ങി
'എല്ലാ പെണ്ണുങ്ങളും കാശ് കാശ് എന്ന് കാണിച്ചാൽ വീഴില്ല. ആളുകളുടെ ഡിഗ്നിറ്റിയുടെ അളവ് വേറെ വേറെ ആണ്. ചിലർ കാശ് കിട്ടുമെന്ന് അറിഞ്ഞാൽ മലന്നു വീഴും. ചിലർക്ക് കാശ് ഒന്നും കണ്ടു കണ്ണ് മഞ്ഞളിക്കില്ല. പ്രശസ്തിയിൽ പക്ഷെ വീഴും. അങ്ങനെ ആണ് റോളുകൾക്ക് വേണ്ടി ചിലർ അയയുന്നത്. ഇതൊക്കെ സിനിമയുടെ ഒരു രീതി ആണ് മോനെ..'
'ഹോ സിനിമക്കാർ എല്ലാം പിഴകൾ തന്നെ, ഞാൻ എന്തായാലും ഒരു സിനിമ നടിയെ കെട്ടില്ല എന്ന് തീരുമാനിച്ചു..'
ഞാൻ വെറുതെ ഒരു തമാശ പൊട്ടിച്ചു
'ഹയ്യോ കാജൽ അഗർവാളും രശ്മിക മന്ദാനയും ഒക്കെ മോന്റെ പിറകെ അല്ലേ..'
സുനി എനിക്കൊരു ചവിട്ട് തന്നു
'ഇതൊക്കെ കൊണ്ടാണ് ഞാൻ എന്റെ മോളോട് സിനിമ ഒന്നും പുറമെ കാണുന്ന പോലെ അല്ലെന്ന് പറയുന്നത്. എവിടെ.. അവൾ കേൾക്കണ്ടേ.. അവൾക്ക് ഡാൻസും പാട്ടും ഒക്കെ വലിയ ഇന്ററസ്റ്റ് ആണ്..'
സനൂപേട്ടൻ മകളെ പറ്റി ഓർത്തു
മാധവേട്ടന്റെ ഒരേയൊരു മകൾ ആണ് മീനാക്ഷി. അവൾ ആളൊരു കൊച്ചു കാന്താരി ആണ്. സിനിമയേ കുറിച്ച് വലിയ ഇഷ്ടം ആയതു കൊണ്ടു ഇടയ്ക്ക് ഇടയ്ക്ക് ഇവിടെയും ഷൂട്ടിംഗ് ലൊക്കേഷൻ ഒക്കെ വരും. കുടുംബത്തിൽ നിന്ന് ഔട്ട് ആയി കഴിഞ്ഞു എനിക്ക് ഒരു കുടുംബം പോലെ തോന്നിയിട്ടിട്ടുള്ളത് സനൂപേട്ടനും മോളും സുനിയും ഒക്കെ ആണ്. എന്നെ വലിയ കാര്യമാണ് മീനൂട്ടിക്ക്.
'കൊച്ചിന്റെ കഴിവും ആഗ്രഹവും ഒന്നും വെറുതെ കളയണ്ട. പിന്നെ നമ്മളൊക്കെ ഇല്ലേ അവൾക്ക് ചുറ്റും..'
സുനി പറഞ്ഞു
'ആ കൊള്ളാം.. ഈ കാലമാടന്മാരുടെ ഇടയിൽ
💬 Comments
View all comments