0%

Chapter Title : ടോക്സിക് [സാത്യകി]

Author : സാത്യകി Read All Parts 96.4K

മുന്നോട്ടു പോയി.. ഒരു ദിവസം ഉച്ചക്ക് സെറ്റിലേക്ക് ഒരു ബ്ലാക്ക് BMW പാഞ്ഞു വന്നു നിന്നു. 666 എന്ന നമ്പർ ഉള്ള ആ കാർ ആരുടെ ആണെന്ന് അവിടെ ഉള്ള എല്ലാവർക്കും അറിയാം. സാക്ഷാൽ അലക്സാണ്ടർ ചമ്പാരന്റെ കാർ ആണത്. ചമ്പാരൻ കുടുംബത്തിലെ ഏറ്റവും മുതിർന്ന ആളായത് കൊണ്ട് അങ്ങേരെ എല്ലാവരും "പെരിയവർ" എന്നാണ് പൊതുവെ വിളിക്കുന്നത്..

പെരിയവരുടെ അടുത്ത് ആർക്കും അങ്ങനെ ചെല്ലാൻ പറ്റില്ല. സെറ്റിൽ വന്നാൽ ആ നിമിഷം ഷൂട്ട് നിർത്തി വയ്ക്കും. ആൾ പോയി കഴിഞ്ഞിട്ടേ പിന്നെ എല്ലാം ഉണ്ടാകൂ. ഫോണിൽ പോലും ആളുടെ ഫോട്ടോ എടുക്കാൻ ആർക്കും അനുവാദം ഇല്ല. അത് കൊണ്ട് തന്നെ പെരിയവരെ നേരിട്ട് കണ്ടിട്ടില്ലാത്ത ഒരാൾക്ക് പുള്ളിയെ അറിയില്ല. നെറ്റിൽ പോലും ഒരു ഫോട്ടോയോ വീഡിയോയോ ആളിന്റെ ഇല്ല. അതും ഇത്രയും വലിയൊരു ബിസിനസ്കാരൻ ആയിട്ട് കൂടി..

കാറിന്റെ ഡോർ ഡ്രൈവർ ചെക്കൻ വന്നു തുറന്നപ്പോ പെരിയവർ പതിയെ പുറത്തിറങ്ങി. വെയിൽ നല്ലത് പോലെ ഉണ്ടായിരുന്നത് കൊണ്ട് ഡ്രൈവർടെ കയ്യിൽ ഒരു കുട ഉണ്ടായിരുന്നു. പെരിയവരുടെ തലക്ക് മീതെ ആ കാലൻ കുട അവൻ ചൂടി

എൺപതിനും തൊണ്ണൂറിനും ഇടയിൽ പ്രായം ഉണ്ടാകും.. മുടി നല്ലൊരു ശതമാനവും നരച്ചിട്ടുണ്ട്. ക്ഷൗരം ചെയ്തു വെടിപ്പാക്കിയ നീണ്ട മുഖം. മെലിഞ്ഞ ശരീരം.. മൊത്തത്തിൽ ഒരു രഘുവരൻ ലുക്ക്‌. പക്ഷെ എന്നാലും അയാളുടെ നടത്തം കാണുമ്പോൾ ഈ ഭൂമി മലയാളം തന്നെ അയാളുടെ കാൽക്കീഴിൽ ആണെന്നത് പോലെ ആണ്. അത്രക്ക് ഉണ്ട് ഗാംഭീര്യം.. ഒരു ചെറുപ്പക്കാരനെക്കാൾ ചുറുചുറുപ്പുണ്ട് അയാൾക്ക് ഇപ്പോളും.. സത്യം

💬 Comments

View all comments