0%

Chapter Title : ടോക്സിക് [സാത്യകി]

Author : സാത്യകി Read All Parts 96.4K

പറഞ്ഞാൽ മൂത്ത മകനായ സാം ചമ്പാരന് ഇയാളെക്കാൾ പ്രായം പറയും..

പെരിയവർ വന്നു നേരെ പോയത് രോഹന്റെ കാരവാനിലേക്ക് ആണ്.. അപ്പോളേക്ക് അതിനടുത്തു നിന്ന ആളുകൾ അവിടെ നിന്നും മാറി

'ഇത് വരെ മേക്കപ്പ് ഇട്ടു റെഡി ആയില്ലേ...?

കാരവാനിൽ കയറി അകത്തെ ഇരിപ്പിടത്തിൽ കാലിന്മേൽ കാൽ കയറ്റി വച്ചു പെരിയവർ ഇരുന്നു..

'പെരിയപ്പാ.. എന്താ.. എന്താ ഒന്നും പറയാതെ പെട്ടന്ന്...?

മയക്കത്തിൽ ആയിരുന്ന രോഹൻ പെരിയവരുടെ ശബ്ദം കേട്ട് ഞെട്ടി ഉണർന്നു.

'ആദ്യം ചോദിച്ചതിന് മറുപടി...'

പെരിയവർ ശബ്ദം കനപ്പിച്ചു

'എന്റെ.. എന്റെ ഷോട്ട് ആകുന്നതേ ഉള്ളു..'

രോഹൻ ചെറിയ ഭയത്തിൽ പറഞ്ഞു. സ്വന്തം മുത്തശ്ശൻ ആണെങ്കിലും തന്റെ കുടുംബത്തിൽ ഉള്ള എല്ലാവരും ഭയത്തോടെ കാണുന്ന പെരിയവരെ രോഹനും ഭയം ഉണ്ടായിരുന്നു

' നീ ഈ അടുത്ത് വല്ലോം ന്യൂസ്‌ കണ്ടിരുന്നോ..?

പെരിയവർ രോഹനോട് ചോദിച്ചു

'ന്യൂസ്‌.. ന്യൂസ്‌ ഞാൻ അങ്ങനെ കാണാറില്ല.. എന്താ പെരിയപ്പാ...?

രോഹൻ ചെറുതായ് വിയർക്കാൻ തുടങ്ങി

'ന്യൂസ്‌ കണ്ടില്ലെങ്കിലും നീ അറിഞ്ഞിരിക്കുമല്ലോ ഒരു സിനിമ നടി ലഹരി ഉപയോഗിച്ച് ക്രിട്ടിക്കൽ ആയിട്ട് icu വിൽ കിടക്കുന്ന വിവരം..? എന്താ അവളുടെ പേര്...?

പെരിയവർ അറിയാത്തത് പോലെ ചോദിച്ചു

'നിഖിത...'

രോഹൻ മുഖത്ത് നോക്കാതെ അവളുടെ പേര് പറഞ്ഞു

'അവളെ നീ നേരിട്ട് അറിയുമോ..?

പെരിയവർ ചോദിച്ചു

'ഇല്ല...'

രോഹൻ നുണ പറഞ്ഞു

'മുഖത്ത് നോക്കി സത്യം മാത്രം പറയണം...'

പെരിയവർ പറഞ്ഞു

'അത്.. അറിയാം.. പരിചയം ഉണ്ട്..'

രോഹൻ പറഞ്ഞു

'നീ അവൾക്ക് "മദനം" കൊടുത്തിരുന്നോ...?

പെരിയവർ കാര്യത്തിലേക്ക് വന്നു

💬 Comments

View all comments