0%

Chapter Title : ടോക്സിക് [സാത്യകി]

Author : സാത്യകി Read All Parts 96.4K

ദിവസം മുമ്പ് എന്ന് പറഞ്ഞാൽ.. ഡേറ്റ് കൃത്യമായി ഓർമ ഉണ്ടോ..?

മാഡം ചോദിച്ചു

'ഡേറ്റ്...'

ഞാൻ ആലോചിച്ചു..

'പന്ത്രണ്ടാം തീയതി ഇയാൾ അലക്സാണ്ടർ ചമ്പാരന്റെ ഒപ്പം ഉണ്ടായിരുന്നോ...?

അവർ കുറച്ചു കൂടി വ്യക്തമായി ചോദിച്ചു

'അതേ.. പന്ത്രണ്ടാം തീയതി തന്നെ.. ഉണ്ടായിരുന്നു..'

എനിക്ക് ഓർമ്മകൾ കുറച്ചു കൂടി ക്ലിയർ ആയി

'ഓക്കേ...'

എല്ലാം കിട്ടിയത് പോലെ അവർ പറഞ്ഞു

'എന്താണ് നിന്റെ പേര്..?

അവർ എന്നോട് ചോദിച്ചു

'റാം..'

ഞാൻ പറഞ്ഞു.. ബൽറാം എന്നാണ് പേരെങ്കിലും ഞാൻ റാം എന്ന് അധികം പേരോടും പരിചയപ്പെടുത്താറില്ലായിരുന്നു.. ബാലു എന്നാണ് പരിചയപ്പെടുത്തിയിട്ടുള്ളത്.. ഇവരുടെ അടുത്ത് എന്തോ റാം എന്ന് പറഞ്ഞു

'എന്ത് ചെയ്യുന്നു..?

അവർ പിന്നെയും ചോദിച്ചു

'ഞാൻ Dark day production house ൽ ഉള്ളതാണ്..'

ഞാൻ പറഞ്ഞു

അവരെന്തോ ഒരു പേപ്പറിൽ കുറിയ്ക്കുന്നുണ്ടായിരുന്നു.. ചിലപ്പോൾ എന്റെ പേര് ആയിരിക്കും.. കുരിശ് ആകുമോ..?

കോട്ട് ധരിച്ചിരുന്നു എങ്കിലും മുൻഭാഗം കുറച്ചു ഓപ്പൺ ആയിരുന്നു.. ആ ഗ്യാപ്പിൽ കൂടി അവരുടെ പേര് എനിക്ക് വായിക്കാൻ സാധിച്ചു

" സീതമഹാലക്ഷ്മി... "

കുറച്ചു പഴയ പേരാണ്.. എന്നാലും കൊള്ളാം.. സീതയും റാമും.. ഞാൻ മനസിൽ വെറുതെ ആ രണ്ട് പേരുകളും എഴുതി..

'ശരി..'

പിന്നീട് ചോദ്യം ഒന്നും ചോദിക്കാൻ അവർ നിന്നില്ല..

സാധാരണ പോലീസ്കാരെ പോലെ പിന്നീട് വിളിക്കുമ്പോ വരണം എന്ന് പറഞ്ഞുമില്ല. മാത്രം അല്ല ലൊക്കേഷണ് പുറത്ത് നിന്നത് അല്ലാതെ അതിനുള്ളിലേക്ക് അവർ പോയില്ല. അവർ അന്വേഷിക്കുന്ന ആൾ ആ ലൊക്കേഷനിൽ വന്നിരുന്നു എന്ന് ഞാൻ പറഞ്ഞിട്ടും എന്താണ് അവർ

💬 Comments

View all comments