Chapter Title : ടോക്സിക് [സാത്യകി]
വഴങ്ങി കൊടുക്കാതെ ഇരുന്ന എന്റെ മനസ്സ് പെട്ടന്നൊന്ന് ചാഞ്ചാടി. എന്റെ ദിവസം വരുമെന്നോ..? അങ്ങനെ ഒന്ന് ഉണ്ടാകുന്നത് ഓർത്തപ്പോ എന്റെ മനസ്സ് ഒന്ന് ശാന്തമായി.. സാർ പറഞ്ഞത് അനുസരിക്കാൻ ഞാൻ തീരുമാനിച്ചു
ലാപ്പ് ശരിയാക്കി കിട്ടിയത് വൈകുന്നേരം ആണ്. അതുമായി ഞാൻ G spot ലേ അവളുടെ റൂമിൽ കാണാൻ ചെന്നു. എന്റെ ഒപ്പം സുനിയും ഉണ്ടായിരുന്നു.. സന്ധ്യ കഴിഞ്ഞു ഏഴര ആയപ്പോൾ ആണ് ഞങ്ങൾ അവിടെ എത്തിയത്. പക്ഷെ മാഡം ബിസി ആണ് വെയിറ്റ് ചെയ്യാനാണ് റിസപ്ഷനിൽ നിന്നും ഞങ്ങളോട് പറഞ്ഞത്..
ഞാനും സുനിയും അവിടെ സോഫയിൽ മാറി ഇരുന്നു.. ഒരു പത്തു മണി വരെ ഞാൻ സുനിയുടെ ചെവിയിൽ ഇടതടവ് ഇല്ലാതെ താരയെ തെറി പറഞ്ഞു കൊണ്ടിരുന്നു.. സമയം വീണ്ടും മുന്നോട്ടു പോയപ്പോ തിരിച്ചു പോയാലോ എന്ന് ഞാൻ ചിന്തിച്ചു. പക്ഷെ ഇത്രയും വരെ വന്നു സോൾവ് ആകുന്ന വക്കിൽ നിന്നിട്ട് ഒടുക്കം കൊണ്ട് കലം ഉടയ്ക്കരുത് എന്ന് സുനി എന്നെ ഉപദേശിച്ചു.. നായിന്റെ മോൾക്ക് എപ്പോളാണോ സമയം ആകുന്നതു..
അർധരാത്രി ആയപ്പോൾ ഞങ്ങൾ സോഫയിൽ ഇരുന്നു തന്നെ പതിയെ മയങ്ങാൻ തുടങ്ങി. ഞങ്ങളുടെ മയക്കം ഒന്ന് തകർത്തു കൊണ്ട് ആരോ പെട്ടന്ന് ലിഫ്റ്റിലേക്ക് ഓടി കയറി പോകുന്നത് ഞാൻ കണ്ടു..
'ഇതാരാ ഈ നേരത്ത്...?
ഞാൻ കണ്ണ് തുടച്ചു കൊണ്ട് ചോദിച്ചു
'ഇത് അവരല്ലേ..? റാണി ലക്ഷ്മി.. ഇവൾക്ക് ഇവിടെ അടുത്തൊന്നും ഷൂട്ടിംഗ് ഇല്ലല്ലോ..?
സുനിക്ക് അവരുടെ ബാക്ക് കണ്ടപ്പോൾ തന്നെ ആളെ മനസിലായി. ഇങ്ങനെ ഉള്ള കാര്യങ്ങളിൽ അവനൊരു സർവ്വവിജ്ഞാനകോശം ആണ്..
💬 Comments
View all comments