0%

Chapter Title : ടോക്സിക് [സാത്യകി]

Author : സാത്യകി Read All Parts 96.4K

സ്വഭാവം അങ്ങനെ ആണ്.. ഒന്ന് പറഞ്ഞു രണ്ടാമത്തേതിന് ഉടക്കാണ്.. ഇന്ന് ഇത് കാരണം ഷൂട്ട് ഡിലേ ആകും..'

സാർ പറഞ്ഞു

'ഞാൻ കാരണം ഷൂട്ട് മുടങ്ങണ്ട. ഞാൻ പോകുവാ..'

ഞാൻ പറഞ്ഞു

'ഞാൻ നിന്നേ തടയുന്നില്ല. പക്ഷെ അവളുടെ സ്വഭാവം അറിയുന്ന കൊണ്ട് പറയുവാ.. ഈ ഇഷ്യൂ സോൾവ് ആക്കാതെ പോയാൽ നിനക്ക് മുന്നോട്ടു ഒരുപാട് പ്രയാസം ഉണ്ടാകും..'

സാർ പറഞ്ഞു

'ഞാൻ പിന്നെ എന്ത് ചെയ്യണം. അടിയും വാങ്ങിയിട്ട് അവളുടെ സാമാനം ശരിയാക്കി കൊണ്ട് കൊടുത്തു കാലിൽ വീഴണോ..?

ഞാൻ സങ്കടം കലർന്ന അരിശത്തിൽ ചോദിച്ചു

'നീ കാൽ പിടിക്കേണ്ട.. മാപ്പും പറയണ്ട.. അത് നന്നാക്കാൻ ഞാൻ കൊടുത്തു വിട്ടിട്ടുണ്ട്. വൈകിട്ട് അത് കിട്ടുമ്പോ നീ തന്നെ അവരുടെ കയ്യിൽ കൊണ്ട് കൊടുത്താൽ മാത്രം മതി. മാപ്പും ഒന്നും പറയണ്ട.. അത്രയും പറ്റുമോ...?

സാർ എന്നോട് ചോദിച്ചു..

ഞാൻ ഒന്നും തന്നെ മിണ്ടിയില്ല.. അത്രയും താഴ്ന്നു കൊടുക്കേണ്ട എന്നായിരുന്നു എന്റെ തീരുമാനം.. അഭിമാനം ആണ് വലുത്..

എന്റെ തീരുമാനം മനസിലാക്കി ആകണം സാർ എന്റെ അടുത്തേക്ക് ചേർന്ന് നിന്ന് എന്റെ തോളിൽ പിടിച്ചു കൊണ്ട് പറഞ്ഞു

'ഇത് സിനിമായാണ് ബാലു.. എന്നും അവൾ മുകളിലും നീ താഴെയും ആയിരിക്കില്ല.. അത് മാറി മറിഞ്ഞു വരും.. നിന്റെ പ്രായത്തിനേക്കാൾ എക്സ്പീരിയൻസ് ഉള്ള ഒരു ഫീൽഡ് ഔട്ട്‌ ഡയറക്ടർ പറയുന്ന വാക്കാണ്.. ഇവിടെ ഒരു കടവും വീടാതെ തിരിച്ചു പോകില്ല...'

സ്വയം ഒന്ന് പരിഹസിച്ചു തമാശ രൂപേണ ഗോവർദ്ധൻ സാർ എന്നോട് അത് പറഞ്ഞു.. അത്രയും നേരം അവർക്ക്

💬 Comments

View all comments