0%

Chapter Title : ടോക്സിക് [സാത്യകി]

Author : സാത്യകി Read All Parts 96.4K

എന്നെ പോലെ സിനിമയിൽ അഡ്രസ്സ് ഇല്ലാത്തവരോട്.. അവളോട് എതിർത്തു നിന്ന എല്ലാവരും ആ സിനിമയിൽ നിന്ന് ഔട്ട്‌ ആകും. പിന്നീട് അവസരങ്ങൾ കുറയുകയും ചെയ്യും.. വല്ലാത്ത പക ഉള്ളൊരു സ്ത്രീ ആണ്..

സെറ്റിൽ നിന്ന് പുറത്താക്കുന്നത് തന്നെ ആണ് ഇതിലും ഭേദം എന്ന് ഞാൻ ചിന്തിച്ചു. ഇവളുടെ അടിയും വാങ്ങി നാണം കെട്ട് ഇവിടെ തന്നെ തുടരേണ്ട കാര്യം ഇല്ലല്ലോ. പക്ഷെ പ്രശ്നം പിന്നെയും വഷളായി..

ഷോക്ക് അടിച്ചു നിലത്ത് വീണ ലാപ് ഞാൻ ശരിയാക്കണം എന്ന് താര നിർബന്ധം പിടിക്കുന്നു എന്ന് ഞാൻ അറിഞ്ഞു. അവളുടെ തന്തയോട് പോയി പറയാൻ ജയൻ ചേട്ടനോട് പറഞ്ഞിട്ട് ഞാൻ സെറ്റിൽ നിന്ന് പുറത്തേക്ക് പോകാൻ തുടങ്ങുകയായിരുന്നു.. അപ്പോളാണ് ഗോവർദ്ധൻ സാർ എന്നെ നോക്കി അവിടേക്ക് വന്നത്..

'ബാലു.. എന്തൊക്കെ ആടാ...?

ഗോവർദ്ധൻ സാർ ഒരു ചിരിയോടെ എന്റെ ചൂട് ഒന്ന് കുറയ്ക്കാൻ ശ്രമിച്ചു

'സാറെ.. ഞാൻ വിട്ടേക്കുവാ.. അവളുടെ കീഴിൽ ഒന്നും കിടക്കാൻ എന്നെ കൊണ്ട് പറ്റില്ല.. ഒരു കാര്യവും ഇല്ലാതെ ആണ് അവൾ എന്നെ തല്ലിയത്. അതും പോരാഞ്ഞിട്ട് അവളുടെ താഴെ വീണ കിഡ്നാപ്പ് കൂടി ഞാൻ ശരിയാക്കി കൊടുക്കണം എന്ന് പറഞ്ഞാൽ....?

ദേഷ്യം ഒരുപാട് ഉണ്ടായിരുന്നു എങ്കിലും സാറിനോടുള്ള ബഹുമാനം കൊണ്ട് ഞാൻ സ്വയം നിയന്ത്രിച്ചു

ഗോവർദ്ധൻ സാറിന് എന്നെ അത്ര പരിചയം ഒന്നുമില്ല. പക്ഷെ വർഷങ്ങൾ ആയി സിനിമക്ക് പിന്നിൽ അലയുന്ന എന്നെ ആൾക്ക് അറിയാം.. ആ ഒരു സ്നേഹം പുള്ളിക്ക് എന്നോട് ഉണ്ട്. അത് കൊണ്ടാവണം എന്നെ തടയാൻ ആൾ വന്നത്

'അവരുടെ

💬 Comments

View all comments