Chapter Title : ടോക്സിക് [സാത്യകി]
പെട്ടന്നാണ് അത് സംഭവിച്ചത്.. താരയുടെ കൈകൾ എനിക്ക് നേരെ ഉയർന്നു. ഞാൻ അത് ഒട്ടും പ്രതീക്ഷിച്ചിരുന്നില്ല. എന്റെ കരണത്തു ആദ്യമായ് ഒരു പെണ്ണിന്റെ കൈ പതിഞ്ഞു.. എനിക്ക് വിശ്വസിക്കാൻ കൂടി പറ്റിയില്ല.. ഞാൻ എന്ത് ചെയ്തു....?
'ഇഡിയറ്റ്....'
അവൾ എന്റെ മുഖത്ത് നോക്കി ആക്രോശിച്ചു..
എന്റെ ഞരമ്പുകളിൽ കൂടി ദേഷ്യം ഇരച്ചു പൊന്തി. അവൾക്ക് ഷോക്ക് അടിച്ചതിനു എന്നെ എന്തിന് തല്ലണം.. ഞാൻ ആരുടെയും അടിമ അല്ല.. കിട്ടിയിട്ടുണ്ടെൽ അത് തിരിച്ചു കൊടുക്കും.. അതിപ്പോ ഏത് ലേഡീ സൂപ്പർസ്റ്റാർ ആയാലും..
തിരിച്ചു അടിക്കാൻ വേണ്ടി എന്റെ കൈകൾ ഉയരുന്നതിന് മുന്നേ ഏതോ കൈകൾ അത് തടഞ്ഞു. ഞാൻ തിരിച്ചു അടിക്കുമെന്ന് കരുതിയ ആരോ ഒരാൾ എന്നെ തടഞ്ഞത് ആണ്.. ജയൻ ചേട്ടൻ ആയിരുന്നു അത്..
'ബാലു... നീ വാ...'
ജയൻ ചേട്ടൻ എന്നെ അവിടുന്ന് മാറ്റാൻ ശ്രമിച്ചു
'ഞാൻ ഒന്നും ചെയ്തില്ല.. ഇവൾ എന്തിനാണ് എന്നെ വെറുതെ തല്ലിയത്..'
ജയൻ ചേട്ടന്റെ കയ്യിൽ നിന്നും കുതറി മാറാൻ ഞാൻ ശ്രമിച്ചു..
അപ്പോളേക്കും ബഹളം കണ്ടു ആളുകൾ അവിടേക്ക് ഓടി കൂടി. താരയും അവളുടെ അസിസ്റ്റന്റ്റും എന്താണ് അവിടെ കിടന്ന് വിളമ്പിയത് എന്നെനിക്ക് മനസിലായില്ല. എനിക്ക് അത് കേൾക്കാൻ പറ്റുന്നുണ്ടായിരുന്നില്ല. ഞാൻ എനിക്ക് ചുറ്റും നിന്നവരോട് എന്റെ നിരപരാധിത്വം തെളിയിക്കാൻ ശ്രമിച്ചു. അവർക്കെല്ലാം എന്റെ ഭാഗം മനസിലായി. പക്ഷെ ഞാൻ തിരിച്ചു ഒന്നും ചെയ്യാത്തത് ആണ് നല്ലതെന്ന് അവരിൽ പലരും എന്നോട് പറഞ്ഞു. ഉപദേശിച്ചു..
താരയുടെ ഊമ്പിയ സ്വഭാവങ്ങളിൽ ഒന്നാണ് ആളുകളോട് തട്ടി കയറലും കൈ വയ്ക്കലും. അതും
💬 Comments
View all comments