Chapter Title : ടോക്സിക് [സാത്യകി]
വൈകിട്ട് സോങ്ങിന്റെ ചില ഭാഗങ്ങൾ ഷൂട്ട് ചെയ്യാൻ ഉണ്ടായിരുന്നു.. താരയുടെ ഇൻട്രോ സോങ് ആണ്.. കുറേ ലൈറ്റ് സെറ്റപ്പ് ചെയ്യാൻ ഉണ്ടായിരുന്നു.. സുനി രോഹന്റെ ഒപ്പം ആയിരുന്നു..
വർക്കിന് ഇടയിൽ ഞാൻ അവിടെ ഇട്ടിരുന്ന ഒരു കസേരയിൽ കയറി ഇരുന്നു.. ഡാൻസിനു ഉള്ള പ്രോപ്പർട്ടി ആണ്. നന്നായി അലങ്കരിച്ചിട്ടുണ്ട്.. ഇരുന്നപ്പോൾ തന്നെ എന്റെ കുണ്ടിയിൽ എന്തോ പെരുപ്പെരുപ്പ് അനുഭവപ്പെട്ടു.. ഏർത്ത് അടിച്ചതാണ്.
'മൈര്...'
ഷോക്ക് കിട്ടി ഞാൻ ചാടി എഴുന്നേറ്റു
'എന്താടാ..?
ജയൻ ചേട്ടൻ എന്റെ അടുത്തുണ്ടായിരുന്നു
'കണക്ഷൻ നോക്കിക്കേ.. ഇവിടെ എന്തോ ഷോർട് ഉണ്ട്..'
ഞാൻ പറഞ്ഞു..
'ആണോ..? നോക്കട്ടെ..'
ജയൻ ചേട്ടൻ കണക്ഷൻ കൊടുത്ത പയ്യനെ നോക്കി പോയി..
ഞാൻ അവിടെ നിന്ന് കുറച്ചു മാറി അങ്ങോട്ട് നിന്നു. എവിടുന്നാ ഷോക്ക് അടിക്കുന്നത് എന്ന് പറയാൻ പറ്റില്ലല്ലോ..
ഞാൻ കുറച്ചു നീങ്ങി നിൽക്കുമ്പോ ആണ് നായിക താരയും അവരുടെ അസിസ്റ്റന്റും അവിടേക്ക് വരുന്നത്. ഞാൻ അവരെ അധികം ശ്രദ്ധിക്കാൻ പോയില്ല. അവർ അടുത്തെത്തിയപ്പോ ആണ് ഞാൻ തല വെട്ടിച്ചു അവരെ ഒന്നു നോക്കിയത്.. നോക്കിയപ്പോ താര വന്നു ആ ഷോക്ക് അടിക്കുന്ന കസേരയിൽ ഇരിക്കാൻ പോകുന്നു..
'ഇരിക്കല്ലേ ഇരിക്കല്ലേ..'
ഞാൻ വിളിച്ചു പറഞ്ഞെങ്കിലും അതിനോടകം തന്നെ അവൾ അതിൽ ഇരുന്നിരുന്നു..
'ആഹ്...'
ഞാൻ പ്രതീക്ഷിച്ചത് പോലെ തന്നെ ഷോക്ക് അടിച്ചു.. താര ചാടി എഴുന്നേറ്റ കൂട്ടത്തിൽ അവളുടെ കയ്യിൽ ഇരുന്ന ലാപ്പ് നിലത്തേക്ക് വീണു
'മാഡം.. അതിൽ ഇരിക്കരുത്.. ഷോർട് ഉണ്ട്.. വർക്ക് കംപ്ലീറ്റ് ആയിട്ടില്ല..'
ഞാൻ അവരുടെ അടുത്തേക്ക് ഓടി ചെന്നു പറഞ്ഞു
💬 Comments
View all comments