0%

Chapter Title : ടോക്സിക് [സാത്യകി]

Author : സാത്യകി Read All Parts 96.6K

പാട്ട പോലെ ഒന്ന് നിലത്തു വീണത് പോലെ ഒരു ശബ്ദം ഞാൻ കേട്ടു.. മോഷണവസ്തു ആണ്.. എന്താണോ ആവൊ...?

സഞ്ചി കയ്യിൽ നിന്ന് പോയതും അവന് വെപ്രാളം ആയി.. നിലത്തു നിന്ന് പിടഞ്ഞു എഴുന്നേറ്റ് അവൻ മുന്നോട്ടു ഓടാൻ ശ്രമിച്ചു.. സഞ്ചി എടുക്കാൻ ആവണം. പക്ഷെ ഞാൻ പിന്നെയും അവനെ കടന്നു പിടിച്ചു.

അവൻ തിരിഞ്ഞു എനിക്ക് നേരെ വന്നപ്പോൾ അവന്റെ മുഖം നോക്കി ഞാൻ കൈ ചുരുട്ടി ഇടിച്ചു.. അവന് നല്ലോണം നൊന്തു. പക്ഷെ അത് അവന് കാര്യം ആക്കിയില്ല.. പിന്നിൽ കിടക്കുന്ന സഞ്ചിയിൽ ആയിരുന്നു അവന്റെ ശ്രദ്ധ മുഴുവൻ.. ഞാൻ അവനെ എന്ത് അടിച്ചിട്ടും അവൻ തളർന്നില്ല..

എന്നെ ഒഴിവാക്കാതെ രക്ഷപെടാൻ പറ്റില്ല എന്ന് അവന് നല്ലോണം മനസിലായി. എനിക്ക് ആണേൽ അവനെ ശരിക്കു കീഴ്പ്പെടുത്താൻ പറ്റിയുമില്ല. ഒടുവിൽ അത്രയും നേരം ഡിഫെൻഡ് ചെയ്തു നിന്ന എന്നെ നിഷ്പ്രഭനാക്കി അവൻ കൈ വീശി എന്റെ വയറിൽ ഒരു ഇടി ഇടിച്ചു.. ഒരു നിമിഷം എന്റെ സകല ജൈവ പരമായ process കളും സ്റ്റോപ്പ്‌ ആയത് പോലെ എനിക്ക് തോന്നി. എന്റെ ഹൃദയം അടക്കം. അത് പോലൊരു കുത്ത് ആയിരുന്നു വയറിൽ കിട്ടിയത്. പക്ഷെ അതിനേക്കാൾ ഡോസ് കൂടിയ ഒന്ന് കൂടി പുറകെ വരുന്നുണ്ടായിരുന്നു..

അത് കൈ കൊണ്ടോ കാൽ കൊണ്ടോ ഒന്നും അല്ലായിരുന്നു.. അവന്റെ തന്നെ തല കൊണ്ട് എന്റെ തലയിലേക്ക് പിടിച്ചു ഒരു ഇടി.. സ്തോത്രം...

മുട്ട് കുത്തി പ്രാർത്ഥിക്കാൻ എന്ന പോലെ ഞാൻ ഇരുന്നു പോയി. തലയിൽ കൈ വച്ചായിരുന്നു എന്ന്

💬 Comments

View all comments