0%

Chapter Title : ടോക്സിക് [സാത്യകി]

Author : സാത്യകി Read All Parts 96.7K

പേഴ്സ് കാണുന്നില്ല.. ദൈവമേ.. അതിനി എവിടെ പോയി..

'എന്റെ പേഴ്സ് കാണുന്നില്ല..'

ഞാൻ സുനിയോട് പറഞ്ഞു

'കാണുന്നില്ല എന്ന് വച്ചാൽ.. അത് നിന്റെ കയ്യിൽ ഉണ്ടായിരുന്നോ..?

സുനി എന്നോട് ചോദിച്ചു

'പിന്നെ എന്റെ കയ്യിൽ അല്ലാതെ അത് വേറെ എവിടെ പോകാനാണ്..?

എനിക്ക് അരിശം വന്നു..

'റൂമിന്റെ കീ നിന്റെ പേഴ്സ് ൽ ആയിരുന്നോ..?

സുനി എന്നോട് ചോദിച്ചു

'എനിക്ക് അറിയില്ല..'

എനിക്ക് ആകെ ഭ്രാന്ത്‌ പിടിച്ച അവസ്‌ഥ ആയിരുന്നു..

'എന്റെ കയ്യിൽ ഉണ്ടോന്ന് നോക്കട്ടെ...'

സുനി അവന്റെ പോക്കറ്റ് പരതി..

'എന്താടാ താമസിച്ചത്...?

പെട്ടന്നാണ് സനൂപേട്ടൻ വാതിൽ തുറന്നത്.. മൂപ്പര് ഉറങ്ങി ഇല്ലെ..?

'മറ്റേ താരയുടെ കേസ് ഞാൻ പറഞ്ഞില്ലേ.. അതാണ് താമസിച്ചത്..'

സുനി ആണ് മറുപടി കൊടുത്തത്

'ആ ദേ.. താക്കോൽ എന്റെ കയ്യിൽ ഉണ്ട്..'

സുനി പോക്കറ്റിൽ നിന്ന് താക്കോൽ എടുത്തു

'സനൂപേട്ടാ.. കുറച്ചു വെള്ളം തരുമോ..?

ഞാൻ ആകെ പരവേശപ്പെട്ടു നിൽക്കുക ആയിരുന്നു

'എന്താടാ.. ആകെ വല്ലാതെ ആയിട്ടുണ്ടല്ലോ നീ.. വാ.. അകത്തേക്ക് വാ..'

സനൂപേട്ടൻ എന്നെ അകത്തേക്ക് ക്ഷണിച്ചു. റൂം തുറക്കാതെ സുനിയും എന്റെ ഒപ്പം അകത്തേക്ക് വന്നു..

'നിങ്ങൾ എന്താ ഉറങ്ങാതെ ഇരുന്നത് ഇത്രയും നേരം ആയിട്ട്...?

സുനി അകത്തു കയറി കട്ടിലിൽ ഇരുന്നു സനൂപേട്ടനോട് ചോദിച്ചു

'എടാ വൈഫിന്റെ അമ്മാവൻ മരിച്ചു.. ഞാൻ വെളുപ്പിനെ ട്രെയിൻ ൽ കോട്ടയം വരെ പോകുവാ.. അതാണ് ഉറങ്ങാഞ്ഞത്.. ഇനി മൂന്നാല് ദിവസം കഴിഞ്ഞേ വരൂ..'

സനൂപേട്ടൻ എനിക്ക് ഒരു ഗ്ലാസിൽ വെള്ളവുമായി വന്നു.. ഞാൻ ഗ്ലാസ്സ് വാങ്ങി ഒറ്റ വലിക്കു

💬 Comments

View all comments