Chapter Title : ടോക്സിക് [സാത്യകി]
കുടിച്ചു തീർത്തു..
'കുറച്ചൂടെ...'
ഞാൻ പിന്നെയും വെള്ളം ചോദിച്ചു. സനൂപേട്ടൻ പിന്നെയും വെള്ളം ഗ്ലാസ്സിലേക്ക് ഒഴിച്ചു..
'ഇവനെന്ത് പറ്റിയെടാ..?
സനൂപേട്ടൻ സുനിയോട് ചോദിച്ചു
'അറിയില്ല.. ഇവന്റെ പേഴ്സ് കളഞ്ഞു പോയി. ഇനി അതിന്റെ ആണോ.. പക്ഷെ ഹോട്ടൽ മുതൽ ഇവൻ ഇങ്ങനെ ആണ്.. എന്തോ കണ്ടു പേടിച്ച പോലെ..'
സുനി പറഞ്ഞു
'എന്താടാ...? പേഴ്സ് എവിടെ കൊണ്ട് കളഞ്ഞു.. വല്ല ഓർമ്മയും ഉണ്ടോ..?
സനൂപേട്ടൻ ചോദിച്ചു
'പേഴ്സ്.. പേഴ്സ് മിക്കവാറും G spot ൽ വച്ചാകും മിസ്സ് ആയത്..'
ആ സംഘട്ടനത്തിന് ഇടയിൽ ആവണം പേഴ്സ് തെറിച്ചു പോയത്...
'എന്നാൽ നാളെ പോയി എടുത്താൽ മതി.. നീ ടെൻഷൻ ആകണ്ട.. അവിടെ തന്നെ കാണും..'
സനൂപേട്ടൻ എന്നെ ആശ്വസിപ്പിക്കാൻ പറഞ്ഞു
'ഇനി.. ഇനി അങ്ങോട്ട് പോകാൻ പറ്റില്ല..'
ഞാൻ പറഞ്ഞു
'അതെന്താ...?
പുള്ളി തിരിച്ചു ചോദിച്ചു
'പെരിയവർ.. പെരിയവർ മരിച്ചു...'
ഞാൻ ഭയത്തോടെ പറഞ്ഞു
'തള്ളേ.. ഇതെപ്പോ...?
സുനി ആശ്ചര്യത്തോടെ എന്നോട് ചോദിച്ചു
'അവിടെ.. ഹോട്ടൽ റൂമിൽ.. ഞാൻ കണ്ടു..'
ഞാൻ വിയർത്തു
'നീ.. നീ എന്താ കണ്ടത്...?
ഇപ്പൊ സനൂപേട്ടന്റെ ശബ്ദത്തിലും കുറച്ചു വല്ലായ്മ ഉണ്ട്
'കട്ടിലിൽ.. ചത്തു കിടക്കുന്നു.. നെഞ്ചിൽ ഒരു വാൾ.. ഞാൻ.. ഞാൻ ആണ് ആദ്യം കണ്ടത്..'
ഞാൻ ഒരു വിധം അവിടെ കണ്ടത് പറഞ്ഞൊപ്പിച്ചു
'ആരാടാ ഈ പണി ചെയ്തത്...?
സുനി എന്നോട് ചോദിച്ചു
'എനിക്ക് അറിയില്ല.. അവനെ ഞാൻ കണ്ടു.. പക്ഷെ മുഖം മറച്ചിരുന്നു.. കള്ളൻ ആണെന്ന് കരുതി ഞാൻ അവനെ പിടിച്ചു നിർത്താനും ഒക്കെ നോക്കി..'
ഞാൻ
💬 Comments
View all comments