0%

Chapter Title : ടോക്സിക് [സാത്യകി]

Author : സാത്യകി Read All Parts 96.8K

cctv നോക്കിക്കോ. ഞങ്ങൾ കള്ളന്മാർ അല്ല സാർ..'

സുനി വീണ്ടും വായ തുറന്നു

'അവിടെ cctv രണ്ട് ദിവസമായി കംപ്ലയിന്റ് ആണ് മോനെ..'

ജോർജ് സാർ എന്തോ അർഥം വച്ച ചിരി ചിരിച്ചു

'സത്യമായും ഞങ്ങൾ കള്ളന്മാർ അല്ല സാർ.. ഞങ്ങൾ അവിടെ റിസപ്ഷനിൽ മണിക്കൂർകളായി ഇരിക്കുന്നുണ്ടായിരുന്നു. മോഷ്ടിക്കാൻ ആണേൽ ആരേലും അങ്ങനെ ഒക്കെ ഇരിക്കുമോ..?

ഞാൻ ചോദിച്ചു

'കള്ളന്മാർ അല്ലെങ്കിൽ പിന്നെ നിങ്ങൾ ആരാ.. കൊലപാതകികൾ ആണോ..?

ജോർജ് സാർ ഒരു തമാശ പോലെ ആണ് അത് പറഞ്ഞത്.

പക്ഷെ അത് കേട്ട ഉടനെ ഞങ്ങൾ രണ്ടും ഉള്ളിൽ തകർന്നു തരിപ്പണം ആയി. പക്ഷെ ഞങ്ങൾ രണ്ടാളും അത് പുറത്ത് കാണിച്ചില്ല..

'എന്താടാ രണ്ടിന്റെയും മുഖത്ത് ഒരു കള്ള ലക്ഷണം..?

സാർ ഞങ്ങളുടെ മുഖലക്ഷണം ഏകദേശം ഊഹിച്ചു എന്ന് തോന്നുന്നു

'എന്തേലും ഉടായിപ്പ് ഉണ്ടോ കയ്യിൽ.. അതൊ എന്തെങ്കിലും കൈയബദ്ധം പറ്റിയോ..?

'ഒരു ഉഡായിപ്പും ഇല്ല സാർ..'

സുനി പറഞ്ഞു

'എന്തെങ്കിലും പറയാൻ ഉണ്ടെങ്കിൽ ഇപ്പൊ പറയണം.. പിന്നെ പറഞ്ഞിട്ട് കാര്യം ഇല്ല..'

ജോർജ് സാർ പറഞ്ഞു

'സാർ. ഞങ്ങൾക്ക് പറയാനുള്ളത് ഇതാണ്. ഇതാണ് സംഭവിച്ചത്..'

ഞാൻ പറഞ്ഞു

'നിങ്ങൾ രണ്ട് പേരും വളരെ വൈകി ഒരു ഹോട്ടലിൽ ഉണ്ടെന്ന് ധരിക്കുക. അവിടെ ഒരേ സമയം ഒരു മോഷണവും ഒരു മരണവും നടക്കുന്നു.. സംഭവം കഴിഞ്ഞു നിങ്ങൾ മുങ്ങുന്നു. നിങ്ങളുടെ പേഴ്സ് സംഭവ സ്‌ഥലത്തു വച്ച് കിട്ടുന്നു. ഇനി പറ.. നിങ്ങളെ ഞാൻ സംശയിക്കുന്നതിൽ എന്തെങ്കിലും തെറ്റുണ്ടോ..?

ജോർജ് സാർ ചോദിച്ചു

'സാർ.. മരണം..? അത്..

💬 Comments

View all comments