Chapter Title : ടോക്സിക് [സാത്യകി]
അത് മനസിലായില്ല..'
ഞാൻ ആ സംഭവം ആദ്യമായ് അറിയുന്നത് പോലെ അഭിനയിച്ചു. അഭിനയം ആയിരുന്നു എന്റെ പാഷൻ.. ജീവിതത്തിൽ പക്ഷെ ആദ്യമായ് ആണ് ഞാൻ ഇത്രയും effort ഇട്ടു അഭിനയിക്കുന്നത്.. ഒരു കണ്ണിണ ഒന്ന് മാറിയാൽ, ചുണ്ട് ഒന്ന് വിറച്ചാൽ, തൊണ്ടക്കുഴി വരണ്ട് ഒന്ന് വെള്ളം നനച്ചാൽ.., ജോർജ് സാർ തൂക്കും.. അതിനൊന്നും ഇട വരുത്താതെ ശ്രദ്ധയോടെ ഏകഗ്രതയോടെ ഞാൻ അഭിനയിച്ചു.. ഡിക്കാപ്രിയോയും ഡി നീറോയും ഒക്കെ എന്റെ മുന്നിൽ ഒന്നും അല്ലാതായ നിമിഷം ആയിരുന്നു അത്.
'ഒരു മരണം. ഒരു സാധാരണ മരണം.. പക്ഷെ മരിച്ചത് ഒരു അസാധരണനായ വ്യക്തി ആകുമ്പോൾ ഈ സാഹചര്യം കൂടി കണക്കിൽ എടുത്താൽ അതൊരു കൊലപാതകം ആകില്ലേ എന്നാണ് എന്റെ ചിന്ത..'
ജോർജ് സാർ പറഞ്ഞു
'എനിക്ക് ഒന്നും മനസിലായില്ല..'
ഞാൻ പറഞ്ഞു
'മരിച്ചത് അലക്സാണ്ടർ ചമ്പാരൻ ആണ്. അയാളുടെ തന്നെ ഹോട്ടലിൽ വച്ച്..'
ജോർജ് സാർ പറഞ്ഞു
'പെരിയവരോ..? എപ്പോ..? എന്ത് പറ്റിയതാ..?
ഞാൻ ആ സംഭവം ആദ്യമായ് കേട്ടത് പോലെ അഭിനയിച്ചു
' റിപ്പോർട്ട് വന്നിട്ടില്ല.. അറ്റാക്ക് ആയിരിക്കാം എന്ന് പറയുന്നു.. എന്നാലും ആ സമയത്തു അവിടെ ഒരു കള്ളൻ ഉണ്ടാവുക എന്നത് ഒരു യഥാർശ്ചികത ആവില്ലല്ലോ..'
ജോർജ് സാർ പറഞ്ഞു
സാർ പറയുന്നത് പകുതി കള്ളമാണെന്ന് എനിക്ക് അറിയാം. അലക്സാണ്ടർ ചമ്പാരൻ കുത്ത് കൊണ്ട് ചത്ത് മലച്ചു കിടന്നത് ഞാൻ എന്റെ കണ്ണ് കൊണ്ട് കണ്ടതാണ്. പക്ഷെ അതൊരു സാധാരണ മരണം ആണെന്ന് സാർ പറയുന്നത് എന്തിനാണ്. പോലീസ് നമ്മളോട് കള്ളം പറയുന്നു എങ്കിൽ അത്
💬 Comments
View all comments